ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയിലുള്ള വ്യവസായ എസ്റ്റേറ്റിലുണ്ടായ അപകടത്തില്‍ 17 വയസ്സുകാരനായ ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10 മണിയോടെ ടൈല്‍ സ്ട്രീറ്റിലേക്ക് എത്തിയ ഓഫീസര്‍മാര്‍ക്ക് പുറമെ ഫയര്‍ ക്രൂവും, പാരാമെഡിക്കുകളും സംഭവസ്ഥലത്ത് എത്തിയിരുന്നു.
41-കാരനായ പുരുഷനെ അപകടകരമായ ഡ്രൈവിംഗ് കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ഗുരുതരമായ വീഴ്ചയിലൂടെ നരഹത്യാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. 36 വയസ്സുള്ള മറ്റൊരാളെ ഗുരുതര വീഴ്ച മൂലമുള്ള നരഹത്യക്കും അറസ്റ്റ് ചെയ്തു.
പോലീസിന് പുറമെ ഹെല്‍ത്ത് & സേഫ്റ്റ് എക്‌സിക്യൂട്ടീവുമാര്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. കൗമാരക്കാരന്റെ മരണത്തില്‍ കലാശിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലം മനസ്സിലാക്കാന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസും, എസ്എച്ച്ഇയും സംയുക്ത അന്വേഷണത്തിന് തുടക്കമിട്ടു. സംഭവസ്ഥലത്ത് വലിയ തോതില്‍ പോലീസും, പാരാമെഡിക്കുകളും തുടരുന്നതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
അപകടം സംഭവിച്ചതാണെന്ന് തങ്ങളോട് പറഞ്ഞതായി ഒരു ജോലിക്കാരന്‍ പറഞ്ഞു. എന്നാല്‍ ഒരാളുടെ തലയില്‍ അടിച്ചതായാണ് മറ്റ് ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോലി ചെയ്യുന്ന സ്ഥലത്ത് നടന്ന അപകടമാണെന്ന് തന്നെയാണ് പോലീസ് വക്താവ് ഇപ്പോഴും വ്യക്തമാക്കുന്നത്. പരുക്കേറ്റ 17-കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.