CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 49 Seconds Ago
Breaking Now

കാല്‍പാം കെമിക്കല്‍ അക്രമണത്തിലെ പ്രതി തെയിംസ് നദിയില്‍ ചാടിമരിച്ചതായി പോലീസ്; അവസാനമായി ചെല്‍സി ബ്രിഡ്ജില്‍ കണ്ടതിന് ശേഷം ആരും കണ്ടിട്ടില്ല; ആത്മഹത്യ ചെയ്തതെന്ന് പോലീസിന്റെ നിഗമനം

വിവിധ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രകാരം പാലത്തില്‍ നിന്നും പ്രതി തിരിച്ചെത്തിയില്ലെന്ന് വ്യക്തമായതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ്

കാല്‍പാം കെമിക്കല്‍ അക്രമണ കേസിലെ പ്രതി അബ്ദുള്‍ ഷുക്കൂര്‍ എസേദി ആത്മഹത്യ ചെയ്തതായി പോലീസ്. തെയിംസ് നദിയ്ക്ക് സമീപത്തേക്ക് പോയ പ്രതി നദിയില്‍ ജീവനൊടുക്കിയിരിക്കാമെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ജനുവരി 31ന് രാത്രിയില്‍ നടന്ന അക്രമത്തിന് ശേഷം 35-കാരനായ എസേദിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. 

ഒരു അമ്മയ്ക്കും, രണ്ട് മക്കള്‍ക്കും നേരെയാണ് അല്‍ക്കലൈന്‍ പദാര്‍ത്ഥം എറിഞ്ഞത്. ചെല്‍സി ബ്രിഡ്ജില്‍ അവസാനമായി കണ്ടതിന് ശേഷം ഇയാള്‍ വെള്ളത്തില്‍ ചാടിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല, ഇതിനുള്ള സാധ്യതയും കുറവാണെന്ന് ഓഫീസര്‍മാര്‍ പറയുന്നു. CCTV footage released by the Met Police showing Abdul Ezedi

മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍മാര്‍ നല്‍കിയ ബ്രീഫിംഗില്‍ തെയിംസിലേക്ക് നാല് മൈല്‍ ദൂരം ഇയാള്‍ നടന്നത് മനസ്സില്‍ ചില കാര്യങ്ങള്‍ ഉദ്ദേശിച്ചാണെന്നാണ് വിശദീകരണം. സിസിടിവി ദൃശ്യങ്ങളിലും ഇവിടേക്ക് പോകുന്നതായി കണ്ടിരുന്നു. ചെല്‍സി പാലത്തില്‍ വെച്ച് ഇയാളുടെ പെരുമാറ്റം മാറാന്‍ തുടങ്ങി. കൈവരികളില്‍ ചാരി നിന്ന ശേഷം സിസിടിവിയില്‍ എസേദിയെ കാണാതാകുകയായിരുന്നു. 

കഴിഞ്ഞ 24 മണിക്കൂറോളം ഓഫീസര്‍മാര്‍ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് എസേദി വെള്ളത്തില്‍ ചാടിയിരിക്കാമെന്ന് നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. വിവിധ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രകാരം പാലത്തില്‍ നിന്നും പ്രതി തിരിച്ചെത്തിയില്ലെന്ന് വ്യക്തമായതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ് കമ്മാന്‍ഡര്‍ ജോണ്‍ സാവെല്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.