CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 16 Minutes 23 Seconds Ago
Breaking Now

യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന്‍ യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദര്‍ശിച്ച് മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ മോഹന്‍ലാല്‍ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാനഗന്ധര്‍വന്റെ വസതിയില്‍. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍' എന്നാണ് മോഹന്‍ലാല്‍ ചിത്രത്തോടൊപ്പം പോസ്റ്റില്‍ കുറിച്ചത്.

മലയാളത്തിന്റെ അഭിമാനങ്ങളായ രണ്ടു പേരെയും ഒരൊറ്റ ഫ്രയിമില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനും, ദാസേട്ടനും, അഭിനയകലയുടെ ഗന്ധര്‍വ്വനും ഗാന ഗന്ധര്‍വ്വനും, ആ ശബ്ദവും ലാലേട്ടനും ഒന്നിച്ച എത്രയെത്ര മനോഹര ഗാനങ്ങള്‍ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.