CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 46 Seconds Ago
Breaking Now

കാര്‍ മോഷണം ഇപ്പോഴും തകൃതി; മോഷണം പോയ കാറുകളില്‍ നാലില്‍ മൂന്ന് കേസുകളും തെളിയിക്കുന്നതില്‍ പോലീസ് തോറ്റ് തുന്നംപാടി; വെറും 2% കേസുകളില്‍ മാത്രം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി; കാര്‍ സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമോ?

ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ റെക്കോര്‍ഡാണ് ഏറ്റവും മോശം

ബ്രിട്ടനില്‍ കാര്‍ മോഷണം പോയാല്‍ തിരിച്ച് കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ടെന്നതാണ് നിലവിലെ അവസ്ഥ. പോലീസ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടി, കാര്‍ തിരികെ നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നത് ഭൂലോക മണ്ടത്തരമായിരിക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നാല് കാര്‍ മോഷണങ്ങളില്‍ മൂന്ന് കേസുകളും തെളിയിക്കാന്‍ പോലീസ് പരാജയപ്പെട്ടെന്നാണ് കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെ ഇംഗ്ലണ്ടിലും, വെയില്‍സിലുമായി 100,000-ലേറെ വാഹനങ്ങളാണ് മോഷണത്തിന് ഇരയായത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷം കേസുകളിലും പ്രതികളിലേക്ക് എത്താന്‍ പോലീസിന് സാധിച്ചില്ല. കേവലം 2 ശതമാനം കേസുകളില്‍ മാത്രമാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് എതിരെ കുറ്റം ചുമത്തുകയോ, സമന്‍സ് അയയ്ക്കുകയോ ചെയ്തിട്ടുള്ളതെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി പരിശോധനയില്‍ വ്യക്തമാക്കി. London sees highest number of vehicle thefts in 2022

കാര്‍ മോഷണ കണക്കുകള്‍ വര്‍ദ്ധിച്ച് വരുന്നതിന് ഇടയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തെളിയിക്കാത്ത കേസുകളുടെ എണ്ണത്തില്‍ 7 ശതമാനമാണ് വര്‍ദ്ധന. 2022 സെപ്റ്റംബര്‍ വരെയും, 2023 സെപ്റ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ ഏകദേശം 76 ശതമാനം വാഹന മോഷണങ്ങളും തെളിയിക്കപ്പെടാതെ പോയി. 

ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ റെക്കോര്‍ഡാണ് ഏറ്റവും മോശം. ഇവിടെ 86 ശതമാനം കാര്‍ മോഷണങ്ങളാണ് തെളിയിക്കപ്പെടാതെ പോയത്. എസെക്‌സ് & സൗത്ത് യോര്‍ക്ക്ഷയറാണ് തൊട്ടുപിന്നില്‍. വര്‍ഷങ്ങളായി ശ്രോതസ്സ് വറ്റിയ നിലയില്‍ തുടരുന്നത് മൂലം പോലീസിന് ഫ്രണ്ട്‌ലൈന്‍ കുറ്റകൃത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 അധിക പോലീസിനെ റിക്രൂട്ട് ചെയ്തതായി ഗവണ്‍മെന്റ് വാദിക്കുമ്പോഴും, നെയ്ബര്‍ഹുഡ് പോലീസിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 2012-മായി താരതമ്യം ചെയ്യുമ്പോള്‍ 10 ശതമാനം കുറവാണ്. 




കൂടുതല്‍വാര്‍ത്തകള്‍.