CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 40 Seconds Ago
Breaking Now

രാഹുല്‍ഗാന്ധി നടി ഐശ്വര്യയെ അപമാനിച്ചു ; ആരോപണവുമായി ഗായിക സോന മഹപാത്ര

നടി ഐശ്വര്യ റായിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപണവുമായി ഗായിക സോന മഹപാത്ര. രാഷ്ട്രീയക്കാര്‍ സ്ത്രീകളെ രാഷ്ട്രീയ നേട്ടത്തിനായി ചൂഷണം ചെയ്യുന്നുവെന്നാണ് സോന പറയുന്നത്. ഐശ്വര റായിയെ അപമാനിച്ച രാഹുല്‍ ഗാന്ധി കന്നഡക്കാരെയും അപമാനിക്കുകയായിരുന്നു എന്നാണ് സോന മഹപാത്രയുടെ ആരോപണം. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ അമിതാഭ് ബച്ചന്‍ പങ്കെടുത്തു, ഐശ്വര്യ ബച്ചന്‍ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ പങ്കെടുത്തില്ലെന്ന് രാഹുലിന്റെ പ്രസ്താവനയ്‌ക്കെതിരായിരുന്നു സോന മഹപാത്രയുടെ പ്രതികരണം.

ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് രാഹുല്‍ ഗാന്ധി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ''നിങ്ങളിലാരൊക്കെ രാമമന്ദിര്‍ പ്രാണ പ്രതിഷ്ഠ കണ്ടു? അവിടെ നിങ്ങള്‍ എത്ര ഒബിസി, എസ്ടി/എസ്‌സി മുഖങ്ങളെ കണ്ടു? അമിതാഭ് ബച്ചന്‍ പങ്കെടുത്തു, ഐശ്വര്യ ബച്ചന്‍ പങ്കെടുത്തു, പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. പക്ഷേ നമ്മുടെ രാജ്യത്തെ മുന്നോട്ട് നയിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ പങ്കെടുത്തില്ല. നിങ്ങള്‍ക്ക് ഒരിക്കലും രാജ്യത്തെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ ഈ ആളുകള്‍ ആഗ്രഹിക്കുന്നു എന്നതാണ് അതിന് കാരണം', എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

 




കൂടുതല്‍വാര്‍ത്തകള്‍.