CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 56 Minutes 54 Seconds Ago
Breaking Now

മുടക്കുമുതലിന്റെ പകുതി പോലും നേടാനാകാതെ 'വാലിബന്‍'! റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളില്‍ ഒ.ടി.ടിയില്‍

ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി ചിത്രം 'മലൈകോട്ടൈ വാലിബന്‍'. മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പ് ആയിരുന്നു മലൈകോട്ടെ വാലിബന് ലഭിച്ചിരുന്നത്. എന്നാല്‍ പ്രീ റിലീസ് ഹൈപ്പുകളോട് ചിത്രത്തിന് നീതി പുലര്‍ത്താനായില്ല. ആദ്യ ഷോയ്ക്ക് പിന്നാലെ കടുത്ത ഡീഗ്രേഡിംഗ് സിനിമയ്‌ക്കെതിരെ നടന്നിരുന്നു.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ തളരുകയായിരുന്നു. 65 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ആകെ നേടാനായത് 30 കോടി രൂപ മാത്രമാണ്. അതുകൊണ്ട് ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 31 ദിവസങ്ങള്‍ക്കുള്ളില്‍ ഒ.ടി.ടിയില്‍ എത്തിയിരിക്കുകയാണ്.

ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ ആണ് സിനിമ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. 'ആമേന്‍' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.