CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 41 Seconds Ago
Breaking Now

എനര്‍ജി ബില്ലുകളില്‍ ആശ്വാസത്തിന് വഴിയൊരുങ്ങുന്നു; വര്‍ഷത്തില്‍ 300 പൗണ്ട് കുറവ് വരുത്താന്‍ സാധ്യത; മിനി-സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും യുകെ കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടം; ഓഫ്‌ജെം പ്രൈസ് ക്യാപ്പ് അനുഗ്രഹിക്കുമോ?

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്

സാമ്പത്തിക ഞെരുക്കം നേരിടുന്ന ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്ലുകളില്‍ അല്‍പ്പം ആശ്വാസം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. വര്‍ഷത്തില്‍ 300 പൗണ്ടെങ്കിലും ബില്ലുകളില്‍ കുറവ് വരാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. യുകെ മിനി-സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുമ്പോഴാണ് ഈ സാമ്പത്തിക ഉത്തേജനം ലഭിക്കുന്നത്. 

എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് ക്യാപ്പ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ശരാശരി ബില്ലുകള്‍ വര്‍ഷത്തില്‍ 1928 പൗണ്ട് എന്നതില്‍ നിന്നും ഏപ്രില്‍ മാസത്തോടെ 1656 പൗണ്ടിലേക്ക് താഴുമെന്നാണ് പ്രതീക്ഷ. 2024-ലെ ബാക്കിയുള്ള മാസങ്ങളില്‍ ബില്ലുകള്‍ ഈ നിലവാരത്തില്‍ തുടരുമെന്ന് അനലിസ്റ്റുകളായ കോണ്‍വാള്‍ ഇന്‍സൈറ്റ് പറയുന്നു. UK household energy bills to soar by 80% in October | CNN Business

കഴിഞ്ഞ വര്‍ഷം റഷ്യയുടെ ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ എനര്‍ജി പ്രതിസന്ധി രൂപപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം 1000 പൗണ്ട് മാത്രമായിരുന്ന എനര്‍ജി ബില്ലുകള്‍ 2500 പൗണ്ട് വരെ കുതിച്ചുയര്‍ന്നിരുന്നു. ഗവണ്‍മെന്റ് 500 പൗണ്ട് സപ്പോര്‍ട്ട് പാക്കേജ് ഉള്‍പ്പെടെ പ്രഖ്യാപിച്ചാണ് ആ ഘട്ടത്തില്‍ അല്‍പ്പം ആശ്വാസം കൈമാറിയത്. 

ബ്രിട്ടന്റെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മുന്നേറ്റം രചിക്കുകയാണെന്ന് സാമ്പത്തിക സര്‍വ്വെ വെളിപ്പെടുത്തിയിട്ടുണ്ട്. യുകെയുടെ സാമ്പത്തിക പ്രതിസന്ധി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മറികടന്ന് കഴിഞ്ഞഎന്നാണ് എസ്&പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ഇക്കണോമിസ്റ്റ് ക്രിസ് വില്ല്യംസണ്‍ ചൂണ്ടിക്കാണിക്കുന്നത്. 

കഴിഞ്ഞ രണ്ട് പാദങ്ങളില്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങിയതോടെയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം സാങ്കേതികമായി നീങ്ങിയത്. എന്നിരുന്നാലും സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പോലും ചൂണ്ടിക്കാണിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.