CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 13 Seconds Ago
Breaking Now

വിജയ് ചിത്രത്തില്‍ നിന്ന് ജ്യോതിക പിന്മാറാന്‍ കാരണം ?

വിജയ് ജ്യോതിക കോമ്പോയില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ആയിരുന്നു 'ഖുഷി'യും 'തിരുമലെ'യും. ഹിറ്റ് ജോഡികളായ ഇരുവരും വീണ്ടും ഒന്നിക്കുന്ന സിനിമ കോളിവുഡില്‍ മറ്റൊരു ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. എന്നാല്‍ തുടര്‍ച്ചയായി വിജയ് ചിത്രം നിരസിച്ചിരിക്കുകയാണ് ജ്യോതിക.

'ദ ഗോട്ട്' ചിത്രം പ്രഖ്യാപിച്ചത് മുതല്‍ 20 വര്‍ഷത്തിന് ശേഷം വിജയ് ജ്യോതിക കൂട്ടുകെട്ട് ഒന്നിക്കുമെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രം ജ്യോതിക നിരസിക്കുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തിയിരിക്കുന്നത്. അധികം പ്രധാന്യമില്ലാത്ത വേഷമായതിനാലാണ് ജ്യോതിക പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ഗോട്ടില്‍ നിന്നും മാത്രമല്ല മുമ്പേ മറ്റൊരു വിജയ് ചിത്രത്തില്‍ നിന്നും കൂടി ജ്യോതിക പിന്മാറിയിരുന്നു. 2017ലെ 'മെര്‍സല്‍' എന്ന ഹിറ്റ് ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറിയിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളായാണ് ജ്യോതികയെ ക്ഷണിച്ചത്.

നിത്യ മേനോന്‍ ചെയ്ത വേഷത്തിലേക്ക് ആയിരുന്നു നടിയെ വിളിച്ചിരുന്നത്. എന്നാല്‍ സ്വന്തം പ്രൊഡക്ഷനില്‍ തിരക്ക് ആയതിനാല്‍ ജ്യോതിക ഈ വേഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിജയ്‌ജ്യോതിക എന്ന ഹിറ്റ് ജോഡിയെ വീണ്ടും കാണാന്‍ പ്രേക്ഷകര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.