കോതമംഗലം പരേതനായ ഇല്ലിക്കല്‍ ജോണിന്റെ ഭാര്യയും യുകെയില്‍ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സിജന്റെ മാതാവുമായ റോസക്കുട്ടി ജോണ്‍ നിര്യാതയായി. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.
മക്കള്‍ ; സൈജന്‍(അയര്‍ലന്‍ഡ്), സോജന്‍ (അബുദാബി), സിജന്‍ (യുകെ)
മരുമക്കള്‍ ; ബബിത സൈജന്‍, ആഗി സോജന്‍, സ്മിത സിജന്‍
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനിലെ സെന്റ് സെബാസ്റ്റിയന്‍ ഫാമിലി യൂണിറ്റ് അംഗമാണ് സിജിനും കുടുംബവും. മാതാവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ സിജന്‍ നാട്ടിലേക്ക് തിരിക്കും.
സംസ്‌കാരം 24 ഞായറാഴ്ച 2.30ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍.
ദുഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.