തമിഴകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം കമല്‍ഹാസന്‍ കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. വമ്പന്‍ താരനിര ഭാഗമാകുന്ന സിനിമയില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പിന്നാലെ ജയം രവിയും സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു. ഡേറ്റ് ക്ലാഷ് മൂലമാണ് ജയം രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 1, പൊന്നിയിന്‍ സെല്‍വന്‍ 2, എന്നീ സിനിമകളിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവിയായിരുന്നു.
ചിത്രം വൈകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നായി പറയുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന കമല്‍ ഹാസന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ സഖ്യത്തെ പിന്തുണച്ച് പ്രചാരണം നടത്തുകയാണ്. കമല്‍ഹാസന്‍ ലഭ്യമല്ലാത്തതിനാല്‍ 'തഗ് ലൈഫ്' സിനിമയുടെ ചിത്രീകരണം വൈകുന്നുവെന്നും ചിത്രത്തിന്റെ സെര്‍ബിയന്‍ ഷെഡ്യൂള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടാണ് താരങ്ങളുടെ പിന്മാറ്റം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.