ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് പ്രപ്പോസ്ഡ് മിഷനില്‍ വിശുദ്ധ വാര തിരു കര്‍മ്മങ്ങളില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ അച്ചനൊപ്പം കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ ജിന്‍സ് ചീങ്കല്ലേല്‍ തിരുക്കര്‍മ്മങ്ങളില്‍ കാര്‍മികനായി.
ശനിയാഴ്ച രാത്രി നടന്ന ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ ജിബിന്‍ വാമറ്റത്തില്‍ കാര്‍മികനായിരുന്നു. മാറ്റ്സൺ സെന്റ് അഗസ്റ്റിൻ ദേവാലയം നിറഞ്ഞു കവിഞ്ഞതിനാല്‍ ദൃശ്യങ്ങള്‍ ബ്രോഡ്കാസ്റ്റ് ചെയ്ത് പുറത്തെ ഹാളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കാന്‍ ഏവര്‍ക്കും സൗകര്യമൊരുക്കി.
കുര്‍ബാന മധ്യേ തന്റെ വചന സന്ദേശത്തില്‍ യേശുവിനോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധിയാകുന്ന വലിയ കല്ലുകള്‍ ഉരുട്ടി മാറ്റപ്പെടുന്നത് കാണാന്‍ കഴിയും. അതിനാല്‍ ഏത് അവസ്ഥയിലും ഉത്ഥിതനായ യേശുവിനോട് ചേര്‍ന്നു നില്‍ക്കാന്‍ ഫാ ജിബിന്‍ വാമറ്റത്തില്‍ ഉത് ബോധിപ്പിച്ചു.
വിശുദ്ധ വാര തിരുക്കർമ്മങ്ങളില്‍ സഹകരിച്ച ഏവര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും വുമണ്‍സ് ഫോറത്തിനും ക്വയറിനും അള്‍ത്താര ബാല സംഘത്തിനും അദ്ദേഹം നന്ദി അറിയിച്ചു. മിഷന്റെ വിവിധ സെന്ററുകളായ സ്വിൻഡൻ , ഹെറി ഫോർഡ് , ചെൽറ്റൻഹാം എന്നിവിടങ്ങളിലും, ഗ്ലോസ്റ്ററിലും നടന്ന തിരു കര്‍മ്മങ്ങളില്‍ കാര്‍മ്മികനായി സഹായിച്ച ജിന്‍സ് അച്ചനോട് അദ്ദേഹം നന്ദി അറിയിച്ചു.
ഓശാന ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ ജിബിന്‍ വാമറ്റത്തില്‍ നേതൃത്വം നല്‍കി. ധാരാളം ഭക്തജനങ്ങളാണ് കുരുത്തോല പ്രദക്ഷിണത്തിലും ഓശാന ഞായറാഴ്ച തിരു കര്‍മ്മങ്ങളിലും പങ്കെടുത്തത്.പെസഹ വ്യാഴ ദിനത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ കമ്മറ്റി അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പാദങ്ങള്‍ കഴുകി സ്‌നേഹത്തിന്റെ ആ വലിയ കല്‍പ്പനയുടെ ഓര്‍മ്മ പുതുക്കി.
ദുഖവെള്ളിയാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ക്കും പീഡാനുഭവ വായനകൾക്കും ഫാ ജിന്‍സ് ചീങ്കല്ലേല്‍ നേതൃത്വം നല്‍കി
പീഢാനുഭവ വായനകള്‍ക്ക് ശേഷം നേര്‍ച്ച കഞ്ഞിയും ഒരുക്കിയിരുന്നു. ട്രസ്റ്റിമാരായ ബാബു അളിയത്തിന്റെയും ആന്റണി തെക്കുമുറിയലിന്റേയും നേതൃത്വത്തിലും വുമണ്‍സ് ഫോറത്തിന്റെയും കമ്മറ്റി അംഗങ്ങളുടേയും ഒത്തൊരുമയോടെ പ്രവര്‍ത്തനമാണ് കഞ്ഞി വിതരണത്തിന് സഹായമായത്.
ദുഃഖശനിയാഴ്ച യിലെ ജ്ഞാനസ്‌നാനവ്രത നവീകരണ ശുശ്രൂഷയ്ക്കും വിശുദ്ധ കുർബാനയ്ക്കും വികാരി ഫാ ജിബി വാമറ്റത്തില്‍ കാര്‍മികനായിരുന്നു.
ഭക്തിസാന്ദ്രമായ ഗാനങ്ങൾ ആലപിച്ച് ഗായക സംഗവും പീഡാനുഭവവാരം അവിസ്മരണീയമാക്കി . വേവാലയം അലങ്കരിക്കാന്‍ വുമണ്‍സ് ഫോറവും അല്‍ത്താര ബാലകന്മാരും ട്രസ്റ്റിമാരും കമ്മറ്റി അംഗങ്ങളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു..
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ പീഢാനുഭവ വാരത്തിലെ ഭക്തിസാന്ദ്രമായ നിമിഷങ്ങളാണ് കടന്നുപോയത്.