CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 12 Minutes 49 Seconds Ago
Breaking Now

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പക്ഷേത്രത്തില്‍  മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ചു 2025 ഡിസംബര്‍ 27 ന് 41 ാം ദിവസ സമാപന വിളക്ക് ദിവസം വിശേഷല്‍ പൂജകളും, ശ്രീ വീരമണി കണ്ണന്‍ നയിച്ച പ്രേത്യേക ഭജനയോടും കൂടി  ഭക്തി നിര്‍ഭാരമായ സമാപനമായി. അന്നേ ദിവസം  നിര്‍മല്യദര്‍ശനം, ഉഷപൂജ, ഗണപതി ഹോമം,  അകണ്ട നാമര്‍ച്ചന,  ഉച്ചപൂജ,തിടമ്പ് സമര്‍പ്പണം, നെല്‍പ്പറ വഴിപാട്, താലപ്പൊലിയോടുകൂടി ആറാട്ട്,    ദീപാരാധന,  സഹസ്രനാമ അര്‍ച്ചന,   നീരാഞ്ജനം,  പടിപൂജ,  അത്താഴപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു. പൂജകള്‍ക്ക് ശ്രീ അഭിജിത്തും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും കര്‍മികത്വം വഹിച്ചു.ശ്രീ വീരമണി കണ്ണന്‍ നയിച്ച ഭജന ഭക്തി സാന്ദ്രമായി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങങ്ങളില്‍ നിന്നുള്ള ഒട്ടനവധി ഭക്തര്‍ ചടങ്ങുകക്ക് സാക്ഷിയായി.

 




കൂടുതല്‍വാര്‍ത്തകള്‍.