CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 7 Minutes 15 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സുവാറ ബൈബിള്‍ ക്വിസ് 2026 രെജിസ്‌ട്രേഷന്‍ അവസാന തീയതി ഫെബ്രുവരി ഒന്ന്

ബിര്‍മിങ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍സീറോ മലബാര്‍  രൂപത നടത്തുന്ന  ആറാമത് സുവാറ ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ഫെബ്രുവരി1ന് അവസാനിക്കും. മത്സര നടത്തിപ്പിനെക്കുറിച്ച് കൂടുതലായി മനസിലാക്കുന്നതിനായി നടത്തുന്ന പ്രാക്ടീസ് മത്സരങ്ങള്‍ ജനുവരി 31ന് നടത്തപ്പെടും. നാളെ നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിനുള്ള ലിങ്കും സമയക്രമവും മത്സരാര്‍ത്ഥികളുടെ റെജിസ്റ്റേര്‍ഡ് ഈമെയിലില്‍ നാളെ രാവിലെ ലഭിക്കും. മത്സരങ്ങള്‍ക്കുള്ള ലിങ്ക് നാളെ ലഭിച്ചില്ലായെങ്കില്‍ നിങ്ങളുടെ മിഷനിലുള്ള ബൈബിള്‍ അപ്പസ്റ്റോലറ്റ്  കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്.

ആദ്യറൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 7ന് ആണ് ആരംഭിക്കുന്നത് . മൂന്ന് റൗണ്ടുകളിലായി നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 11ന് നടത്തപ്പെടും.

ഇതുവരെ രണ്ടായിരത്തിനടുത്ത് മത്സരാര്‍ഥികളാണ്ഇതുവരെ  രജിസ്ട്രേഷന്‍ നടത്തിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തപ്പെടുന്ന സുവാറ ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി 1 ന് രാത്രി 12ന്മുന്‍പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ബൈബിള്‍ അപ്പൊസ്തലേറ്റില്‍ നിന്നും അറിയിച്ചു , ഓരോ മിഷനില്‍നിന്നും കൂടുതല്‍ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ച് നോമ്പുകാല ബൈബിള്‍ പാരായണത്തിനും പഠനത്തിനായി ലഭിച്ചിരിക്കുന്ന ഈ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റില്‍ നിന്നും അറിയിച്ചു ,. മത്സരങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും രൂപത  വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട് . എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ വിവിധ പ്രായ പരിധിയില്‍ ഉള്ള ഗ്രൂപ്പുകള്‍ ആയി  തിരിച്ചാണ് മത്സരങ്ങള്‍ നടത്തുക. മുതിര്‍ന്നവര്‍ക്കായി നടത്തുന്ന മത്സരങ്ങള്‍ മലയാളം പി ഒ സി ബൈബിള്‍ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക .മുതിര്‍ന്നവര്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടും ആണ്  ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത് .കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന ലിങ്കില്‍ ബന്ധപ്പെടണമെന്നും ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .

 

https://smegbbiblekalotsavam.com/suvara-2026/

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.