CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 51 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സിനി ടോബിയുടെ പിതാവ് ജോസഫ് വിളക്കുന്നേല്‍ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച .

ഗ്ലോസ്റ്ററിൽ താമസിക്കുന്ന സിനി ടോബിയുടെ പിതാവ് ജോസഫ് വിളക്കുന്നേല്‍ അന്തരിച്ചു.79 വയസ്സായിരുന്നു. കുറച്ചുദിവസമായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ചോളത്തടം സെന്റ് മേരീസ് ചര്‍ച്ചില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് സംസ്‌കാരം.

ഭാര്യ പരേതയായ മേരി ജോസഫ് .

മക്കള്‍ ; ബെന്നി ,ജെസി, ബിജി, വില്‍സണ്‍ ,ജോണി, സിനി ടോബി ,റാണി

മരുമക്കള്‍ ; ലിസി, ബെന്നി, ജോയ്‌സ്, ലീന, സോണിയ, ടോബി, ജോബിന്‍സ്

പിതാവിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞ് സിനി നാട്ടിലായിരുന്നു.

സിനിയുടെ പിതാവിൻ്റെ വിയോഗത്തില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ചും , ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷനും (GMA ) അനുശോചനം രേഖപ്പെടുത്തി.

പിതാവിൻ്റെ വിയോഗത്തില്‍ ദുഃഖിതരായിരിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.