തിരയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ കിട്ടിയ ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ഇപ്പോഴിതാ സിനിമകളെ കുറിച്ചും ബേസില്‍ ജോസഫിനെ കുറിച്ചും സംസാരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരൊറ്റ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച അനുഭവത്തില്‍ നിന്നാണ് ബേസില്‍ ജോസഫ് കുഞ്ഞിരാമയണം പോലെയൊരു സിനിമ ചെയ്ത് ഹിറ്റാക്കിയത് എന്നാണ് ധ്യാന്‍ പറയുന്നത്. കൂടാതെ സിനിമയെന്നത് കോമണ്‍സെന്‍സാണെന്നും ധ്യാന്‍ പറയുന്നു.
'കുഞ്ഞിരാമായണം സിനിമ ബേസില്‍ ചെയ്യുന്നത് തിരയില്‍ ക്ലാപ് അടിച്ചതിന്റെ അറിവ് വച്ചിട്ടാണ്. 2015 ല്‍ ഓണത്തിന് റിലീസായ ലോഹം, ഉട്ടോപ്യയിലെ രാജവ്, ജമ്‌നാപ്യാരി, ഡബിള്‍ ബാരല്‍ കുഞ്ഞിരാമായണം എന്നീ സിനിമകളില്‍ ഓണം വിന്നറായിരുന്നു ആ ചിത്രം. ഏറ്റവും വലിയ എന്റര്‍ടെയ്‌നറുമായിരുന്നു.
ലിജോ ചേട്ടന്‍, രഞ്ജിത് ചേട്ടന്‍ തുടങ്ങി എത്രയോ വലിയ സംവിധായകരുടെ സിനിമകള്‍ അതിലുണ്ടായിരുന്നു. ഒരു പടം മാത്രം ക്ലാപ് അടിച്ച ഒരാള്‍ക്കുള്ള സിനിമാറ്റിക്ക് 'അറിവ് എന്താണ്? ഒരു പടം മതി. കാരണം സിനിമ എന്നത് കോമണ്‍സെന്‍സാണ്. ഒരൊറ്റ സിനിമയുടെ അറിവ് മതി നമുക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍.
നമ്മള്‍ വിചാരിക്കുന്നത് നാലഞ്ച് സിനിമ ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ അറിവുണ്ടാകു എന്നാണ്.
സിനിമ കാണുന്നവര്‍ക്ക് അറിവുണ്ട്, സിനിമ പഠിക്കുന്നവര്‍ക്ക്, അറിയുന്നവര്‍ക്ക് എല്ലാവര്‍ക്കും അറിവുണ്ട്. ബേസിക്ക് സാധനങ്ങളെയുള്ളൂ സിനിമയില്‍ വൈഡ്, ക്ലോസ്, ടു ഷോട്ട്, മിഡ് പിന്നെ നാലഞ്ച് ആംഗിളുകള്‍. അത് എവിടെ വയ്ക്കണം എന്ന് അറിഞ്ഞാല്‍ മതി. കഥ പറയാന്‍ അറിഞ്ഞാല്‍ മതി.
അത് പോലും അറിയാത്ത ആളുകളുണ്ട് ഇപ്പോഴും. അത്രയോ വലിയ ചീഫ് അസോസിയേറ്റുമാരുടെ ആദ്യ സിനിമ പരാജയപ്പെട്ടിട്ടുണ്ടല്ലോ? ഒരു പടം ക്ലാപ്പടിച്ച ബേസിലിന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പടം ഹിറ്റല്ലേ?
എത്ര സമയത്തില്‍ ഈ ക്രാഫ്റ്റിനെ നമ്മള്‍ പഠിച്ചെടുക്കുന്നു എന്നുള്ളതിലാണ് കാര്യം.' എന്നാണ് ധ്യാന്‍ പറയുന്നത്.