CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 10 Minutes 50 Seconds Ago
Breaking Now

യുക്മ നേഴ്സസ് ഫോറം യാഥാർത്ഥ്യമാവുന്നു

യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രഖ്യാപിത പ്രവർത്തന പരിപാടികളിൽ ഒന്നായ യുക്മ പ്രൊഫഷണൽസ് ഫോറത്തിന്റെ ഭാഗമായി യുക്മ നേഴ്സസ് ഫോറം യാഥാർത്ഥ്യമാവുകയാണ്.

യുകെയിലെ ബഹുഭൂരിപക്ഷം മലയാളി കുടുംബങ്ങളെയും നേഴ്സിംഗ് എന്ന പ്രൊഫഷണൽ  വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനമാണ് ഇവിടെ തുടരാൻ സഹായിച്ചത്. തങ്ങളുടെ അറിവുകൾ പരസ്പരം പങ്കു വച്ച് ഓരോരുത്തർക്കും മുമ്പോട്ടുള്ള പ്രൊഫഷനൽ വളർച്ചക്ക് സഹായികളാകുവാൻ ബാൻഡ് 5 മുതൽ ബാൻഡ് 8 സി വരെ നീളുന്ന  നമ്മുടെ നേഴ്സുമാരുടെ തന്നെകഴിവും പരിചയവും  ധാരാളമാണ്. പുതിയതായി ഈ ശ്രേണിയിലേക്ക് വരുന്ന വിദ്യാർത്ഥികളെയും സഹായിക്കാൻ ഈ ഗ്രൂപ്പിന് കഴിയണം. കൂടാതെ ഐ ഇ എൽ ടി എസ് എന്ന കടമ്പ കടക്കുവാൻ ബുദ്ധിമുട്ടുന്ന നേഴ്സുമാരെ സഹായിക്കുവാൻ കഴിവുള്ളവരും ഇന്ന് ഈ രംഗത്തുണ്ട്. തങ്ങളുടെ പ്രോഫഷണലിലും ജോലി സ്ഥലത്തും തങ്ങൾ നേരിടുന്ന അവഗണനക്കും തിരിച്ചുവ്യത്യാസത്തിനും എതിരെ ഒന്ന് പ്രതികരിക്കുവാൻ തങ്ങളുടെ അവകാശങ്ങൾ പോലും മറന്നു പോയ ഈ സമൂഹത്തെ ബോധവാൻമാരാക്കുവാൻ ഈ സംഘടനക്കു കഴിയണം. ചിന്തിച്ചാൽ ഇനിയും ഒരുപാട് കാര്യങ്ങൾ യു കെ മലയാളി നേഴ്സസ് എന്ന ഒരു സംഘടന നിലവിൽ  വന്നാൽ ചെയ്യാൻ കഴിയും. അതിനായി താല്പ്പര്യമുള്ളവരെ ഒരുമിച്ചു ചേർത്തു സംസാരിക്കുന്നതിനും നേഴ്സസ് ഫോറം രൂപീകരിക്കുന്നതിനും യുക്മ ആരംഭം കുറിക്കുകയാണ്. ഈ വരുന്ന ജൂലൈ 20 ശനിയാഴ്ച സട്ടൻകോൾഫീൽഡ് ബെർമിങ്ങ്ഹാമിൽ വച്ച് താഴെപ്പറയുന്ന  നേഴ്സുമാരുടെയും യുക്മ ഭാരവാഹികളുടെയും നേതൃത്വത്തിൽ ആദ്യ ആലോചനയോഗം നടക്കുകയാണ്. ഈ യോഗത്തിൽ പങ്കെടുക്കുവാൻ താല്പ്പര്യമുള്ളവരും തങ്ങളുടെ കഴിവുകൾ നമ്മുടെ സമൂഹത്തിനു ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കുന്നതിൽ തൽപ്പരരുമായ നേഴ്സുമാർ താഴെപ്പറയുന്നവരെ ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി അഭ്യർത്ഥിക്കുന്നു.   താൽപ്പര്യമുള്ളവർ 
സാറ ബിനു സൌത്താംപ്ടൻ - 07506335303  മായ ജോസ്  ലീഡ്സ് -  07984064986  ജിജോ ഉണ്ണി കോൾചെസ്റ്റർ  - 07894277538 ടോജി ജോർജ് സ്ടോക്ക് ഓണ് ട്രെന്റ്  -07957108339  ദേവലാൽ സഹദേവൻ ബാത്ത് - 07947242326  ജയകുമാർ എസ് നായർ വോൾവെറാംപ്ടൻ -  07403223066  ലിൻസി തോമസ് മാഞ്ചെസ്റ്റർ  - 07985275738 എന്നീ കോർഡിനേറ്റർമാരെ ബന്ധപ്പെടുക




കൂടുതല്‍വാര്‍ത്തകള്‍.