CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 23 Seconds Ago
Breaking Now

എന്‍എച്ച്എസ് നഴ്‌സിനെ പ്രണയിക്കുന്ന രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടി; ദീര്‍ഘകാലം കാമുകായിരുന്ന ലിന്‍ഡ്‌സേ വാലസുമായി ബന്ധം വേര്‍പ്പെടുത്തി ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് പുതിയ ബന്ധം പരസ്യമാക്കി പീറ്റര്‍

അന്തരിച്ച രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്നു പീറ്റര്‍

ചാള്‍സ് രാജാവിന്റെ അനന്തിരവന്‍ പീറ്റര്‍ ഫിലിപ്‌സ് ഒരു എന്‍എച്ച്എസ് നഴ്‌സിനെ ഡേറ്റിംഗ് ചെയ്യുന്നതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തെ മുന്‍ ബന്ധം അവസാനിപ്പിച്ച് ആഴ്ചകള്‍ തികയുന്നതിന് മുന്‍പാണ് പുതിയ ബന്ധവുമായി പീറ്റര്‍ പരസ്യമായി രംഗത്ത് വന്നത്. 

എലിസബത്ത് 2 രാജ്ഞിയുടെ ഏക മകളായ ആനി രാജകുമാരിയുടെ മകനാണ് പീറ്റര്‍. വീക്കെന്‍ഡില്‍ നടന്ന ബാഡ്മിണ്ടന്‍ ഹോഴ്‌സ് ട്രയല്‍സില്‍ പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ് നഴ്‌സും, ഫ്രീലാന്‍സ് എഴുത്തുകാരിയുമായ ഹാരിയെറ്റ് സ്റ്റെര്‍ലിംഗിന് ഒപ്പമാണ് പീറ്ററിനെ കണ്ടത്. ക്രോസ് കണ്‍ട്രി കുതിരയോട്ടം വീക്ഷിച്ച ശേഷം പീറ്ററിന്റെ പെണ്‍മക്കള്‍ക്കൊപ്പം ഒരു വാഹനത്തിലാണ് ഇവര്‍ പോയത്. Late Queen's 'favourite grandson' Peter Phillips, 46, 'is dating an NHS  nurse' - just weeks after splitting from long-term girlfriend Lindsay  Wallace | Daily Mail Online

ഞായറാഴ്ച ഗ്ലോസ്റ്റര്‍ഷയരിലെ പരിപാടിയിലും പീറ്റര്‍ സ്റ്റെര്‍ലിംഗിനൊപ്പം എത്തി. രാജാവിന്റെ ഭാര്യ കാമില്ല രാജ്ഞിയെയും ഇദ്ദേഹം കണ്ടു. പീറ്ററും, ഹാരിയറ്റും ഏറെ അടുത്ത് നില്‍ക്കുന്നതായി തോന്നിയെന്ന് ഒരു ദൃക്‌സാക്ഷി സണ്‍ പത്രത്തോട് പറഞ്ഞു. പീറ്ററിന്റെ സുഹൃത്തുക്കളില്‍ ഒരാളും പുതിയ അടുപ്പക്കാരിയെ ലഭിച്ചതായി സ്ഥിരീകരിച്ചിരുന്നു. 

അന്തരിച്ച രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടിയായിരുന്നു പീറ്റര്‍. കൂടാതെ അമ്മാവന്‍ ചാള്‍സ് രാജാവുമായും ഇദ്ദേഹം ഏറെ അടുപ്പം പുലര്‍ത്തുന്നു. രാജകസേരയിലേക്ക് 18-ാമത്തെ നിരയിലാണ് പീറ്റര്‍ നില്‍ക്കുന്നത്. ഇദ്ദേഹത്തിന്റെ മൂന്ന് വര്‍ഷത്തെ പങ്കാളി ലിന്‍ഡ്‌സേ വാലസുമായി ഏതാനും ആഴ്ച മുന്‍പാണ് ബന്ധം വേര്‍പ്പെടുത്തിയത്. 2021-ല്‍ ആദ്യ ഭാര്യയില്‍ നിന്നും പീറ്റര്‍ വിവാഹമോചനം നേടിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.