CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 13 Seconds Ago
Breaking Now

ഇവന്‍ ആ ടീച്ചറെ ചതിച്ചു എന്നായിരുന്നു കമന്റുകള്‍': രാജേഷ് മാധവന്‍

സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായം പറഞ്ഞാല്‍ അത് നെഗറ്റീവായി പ്രേക്ഷകരെടുക്കും എന്ന പേടിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി രാജേഷ് മാധവന്‍. അത് ഉറപ്പാണെന്നും പേടിച്ചിട്ട് കാര്യമില്ലല്ലോ എന്നായിരുന്നു നടി ചിത്ര നായരുടെ മറുപടി. അത് സ്വാഭാവികമാണെന്ന് രാജേഷ് മാധവനും മറുപടി പറഞ്ഞു.

'സിനിമയുടെ പ്രൊമോഷന്‍ വീഡിയോയുടെ താഴെ നിരവധി കമന്റ് കണ്ടിട്ടുണ്ട്. എനിക്കൊക്കെ നല്ല തെറി കമന്റുകളെല്ലാം കിട്ടിയിട്ടുണ്ട്. എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് വന്ന കമന്റ്, 'ഇവന്‍ ആ ടീച്ചറെ ചതിച്ചു, ഇവനെ കണ്ടപ്പോഴേ അറിയാമായിരുന്നു' എന്നൊക്കെയായിരുന്നു. കുറേയാളുകള്‍ വീട്ടിലിരിക്കുകയല്ലേ. എന്തെങ്കിലുമൊരു പരിപാടി അവര്‍ക്ക് വേണമല്ലോ. അങ്ങനെ പറയാന്‍ വേണ്ടി മാത്രം ഇരിക്കുന്ന കുറച്ചാളുകളുണ്ട്,' രാജേഷ് മാധവന്‍ കൂട്ടിച്ചേര്‍ത്തു.

മെയ് 16നാണ് 'ഹൃദയഹാരിയായ പ്രണയകഥ' തിയേറ്ററുകളിലെത്തുന്നത്. 'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ സുരേശന്‍സുമലത എന്ന ഹിറ്റ് കോംബോയുടെ സ്പിന്‍ ഓഫ് ചിത്രമാണിത്.




കൂടുതല്‍വാര്‍ത്തകള്‍.