CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 17 Minutes 57 Seconds Ago
Breaking Now

ലണ്ടനിൽ ദുക്റാന തിരുനാളിന് ഇന്നു കൊടിയേറും, ഒരുക്കങ്ങൾ പൂർത്തിയായി, 3 നു പെരുന്നാൾ

ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മത്തിരുനാളിന് ഇന്നു കൊടിയേറും. ലണ്ടനിലെ വാൾതാംസ്റ്റോവിലുള്ള ഔവർ ലേഡി ആൻഡ്‌ സെന്റ്‌ ജോർജ് ദേവാലയത്തിൽ വച്ച് വൈകുന്നേരം 7:00 മണിക്ക് സീറോ മലബാർ സഭയുടെ കോർഡിനേറ്റർ പെരിയ ബഹുമാനപ്പെട്ട തോമസ്‌ പാറയടിയിൽ അച്ചൻ പതാക വെഞ്ചിരിച്ചുയർത്തുന്നതോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് സതക്ക് അതിരൂപതയുടെ ചാപ്ലൈൻ റവ. ഡോ. ബിജു കൊറ്റനല്ലൂർ ദിവ്യബലിയർപ്പിക്കും.     

ജൂലൈ 3 ന് തീയതി വൈകുന്നേരം 4:30 - ന്, മാർ ലോറൻസ് മുക്കുഴി പിതാവ് ആഘോഷപൂർവ്വകമായ ദിവ്യബലിക്കു മുഖ്യ കാർമ്മികത്വം വഹിക്കും. സമൂഹബലിയിൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ ഔദ്യോഗീക ചാപ്ലയിന്മാരും, മറ്റ് വൈദീകരും മൂന്നു രൂപതകളിൽ നിന്നുമുള്ള അൽമായ സമൂഹവും പങ്കെടുക്കും. ലദീഞ്ഞിനു ശേഷം ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ പ്രദക്ഷിണവും തുടർന്ന് പള്ളിയുടെ ഹാളിൽ വച്ച് വർണ്ണശബളമായ കലാപരിപാടികളും സ്നേഹ വിരുന്നും നടത്തപ്പെടും .

ദുക്റാന തിരുനാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായ് സംഘാടകർ അറിയിച്ചു. തിരുനാളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .  




കൂടുതല്‍വാര്‍ത്തകള്‍.