CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 45 Seconds Ago
Breaking Now

'ടര്‍ബോ' സിനിമ പ്രദര്‍ശനത്തിനിടെ തിയറ്ററിന് ബോബ് ഭീഷണി; ഷോ നിര്‍ത്തിവെച്ചു; ഭീഷണി മുഴക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞു

കോഴിക്കോട് ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്‌സര തിയേറ്ററില്‍ സിനിമ പ്രദര്‍ശനത്തിനിടെ ബോംബ് ഭീഷണി മുഴക്കിയ വ്യക്തിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെയാണ് മമ്മൂട്ടിയുടെ ടര്‍ബോ സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെയാണ് തിയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഭീഷണിസന്ദേശമെത്തിയത്.

സന്ദേശത്തിന്റെ ഉറവിടമന്വേഷിച്ച് പൊലീസ് പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ഷോ നിര്‍ത്തിവെയ്ക്കുകയും ടൗണ്‍ സ്റ്റേഷനിലേക്ക് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ടൗണ്‍ പോലീസും സ്ഥലത്തെത്തി പരിശോധനനടത്തി.

പരിശോധനയില്‍ ഒന്നുംകണ്ടെത്തിയില്ല. അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.