CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 31 Seconds Ago
Breaking Now

ട്രിപ്പിള്‍ ലോക്കിന്റെ കാലം കഴിഞ്ഞു, ഇനി പെന്‍ഷനുകള്‍ക്ക് 'ട്രിപ്പിള്‍ ലോക്ക് പ്ലസ്'! പെന്‍ഷന്‍ വരുമാനത്തില്‍ ഇന്‍കം ടാക്‌സ് ഒഴിവാക്കാന്‍ ഋഷി സുനാക്; വിരമിക്കല്‍ കാലത്ത് സമാധാനവും, സുരക്ഷയും ഉറപ്പ്; ടോറികള്‍ പെന്‍ഷന്‍കാര്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

പദ്ധതിയിലൂടെ അടുത്ത വര്‍ഷം എട്ട് മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് 100 പൗണ്ടിന്റെ ടാക്‌സ് കട്ട് ലഭിക്കുമെന്നാണ് ടോറികള്‍ പറയുന്നത്

പെന്‍ഷന്‍കാരുടെ വോട്ട് പെട്ടിയില്‍ വീഴ്ത്താന്‍ സുപ്രധാന പദ്ധതിയുമായി ഋഷി സുനാക്. നിലവില്‍ ടോറികള്‍ പെന്‍ഷനില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രിപ്പിള്‍ ലോക്കിന് മുകളില്‍ ഒരു തലം കൂടി കടന്ന് സ്‌റ്റേറ്റ് പെന്‍ഷനുകളില്‍ ഇന്‍കം ടാക്‌സ് അടയ്‌ക്കേണ്ടതില്ലെന്ന നിലയില്‍ 'ട്രിപ്പിള്‍ ലോക്ക് പ്ലസ്' സംവിധാനം ഒരുക്കുമെന്നാണ് ഋഷി സുനാകിന്റെ പ്രഖ്യാപനം. 

പ്രായമായവരുടെ വോട്ട് നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായി 66ന് മുകളിലുള്ളവരുടെ പേഴ്‌സണല്‍ അലവന്‍സ് പരിധി വര്‍ദ്ധിപ്പിക്കുമെന്നും വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക് നിലനിര്‍ത്തുന്നത് വഴി പണപ്പെരുപ്പമോ, ശരാശരി വേതന വര്‍ദ്ധനവോ ഏതാണോ കൂടുതല്‍ അല്ലെങ്കില്‍ 2.5% ഓരോ വര്‍ഷവും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതാണ് രീതി. Spring Budget 2024: What changes will Jeremy Hunt make and will National  Insurance be cut? | This is Money

ഇതിന് പുറമെയാണ് പെന്‍ഷന്‍കാരുടെ പേഴ്‌സണല്‍ അലന്‍സുകള്‍ പുതിയ സ്റ്റേറ്റ് പെന്‍ഷനേക്കാള്‍ മുകളിലേക്ക് ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി ഗ്യാരണ്ടി നല്‍കിയിരിക്കുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് രണ്ട് തവണ കുറച്ചതിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കാത്തതില്‍ പെന്‍ഷന്‍കാര്‍ നിരാശയിലായിരുന്നു. കൂടാതെ പെന്‍ഷന്‍ വര്‍ദ്ധിച്ചതും, പരിധി മരവിപ്പിച്ച് നിര്‍ത്തിയതും വഴി ഇന്‍കം ടാക്‌സ് അടയ്‌ക്കേണ്ട അവസ്ഥയിലേക്ക് പലരും നീങ്ങി. 

ഇതോടെയാണ് ടോറികള്‍ പെന്‍ഷന്‍കാര്‍ക്കൊപ്പം എന്ന സന്ദേശം നല്‍കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ അടുത്ത വര്‍ഷം എട്ട് മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് 100 പൗണ്ടിന്റെ ടാക്‌സ് കട്ട് ലഭിക്കുമെന്നാണ് ടോറികള്‍ പറയുന്നത്. അഞ്ച് വര്‍ഷത്തില്‍ ഇത് 300 പൗണ്ടിലേക്ക് വര്‍ദ്ധിക്കും. ട്രിപ്പിള്‍ ലോക്ക് പ്ലസ് പ്ലാന്‍ പ്രകാരം പേഴ്‌സണല്‍ അലവന്‍സ് പരിധി നിലവിലെ 12,570 പൗണ്ടില്‍ നിന്നും 13,040 പൗണ്ടിലേക്ക് വര്‍ദ്ധിക്കും. 2029/30 കാലമാകുന്നതോടെ ഇത് 14,450 പൗണ്ടായും ഉയരും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.