CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 14 Minutes 37 Seconds Ago
Breaking Now

'വളരെ ചെറിയ ഒരു സിനിമയായിരുന്നു, ഒരുപാട് കഷ്ടപ്പെട്ട് എടുത്ത സിനിമ'; കനി കുസൃതി

കാനില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട് തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ' താരം കനി കൂസൃതി കേരളത്തിലെത്തി. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ താരം നേരെ തന്റെ ഷൂട്ടിംഗ് സെറ്റിലേക്കാണ് പോയത്. ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന 'ഐസ്' എന്ന സിനിമയുടെ സെറ്റിലെത്തിയ കനിക്ക് ഗംഭീര വരവേല്‍പ്പാണ് മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും നല്‍കിയത്.

കനിയെ അഭിനന്ദിക്കുന്നതിന്റെയും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെയും വീഡിയോ നിര്‍മ്മാതാവ് ടി ആര്‍ ഷംസുദ്ദീനാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കുന്നത് അവിശ്വസനീയമായ ഒരു വികാരമാണ്‍ ഫെസ്റ്റിവല്‍ ഡി കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടി 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് ശേഷം കനി കുസൃതി വീണ്ടും ഞങ്ങളുടെ സെറ്റില്‍ ചേര്‍ന്നു. ഇത് ഇന്ത്യന്‍ സിനിമാ വ്യവസായത്തിന് മാത്രമല്ല, മലയാള സിനിമാ വ്യവസായത്തിനും അഭിമാന നിമിഷമാണ്. 'ഐസ്' എന്ന ഞങ്ങളുടെ സെറ്റില്‍ കനി തിരിച്ചെത്തിയതിലും അവരോടൊപ്പം ഈ സന്തോഷകരമായ നിമിഷത്തില്‍ പങ്കുചേരുന്നതിലും ഞങ്ങള്‍ ത്രില്ലിലാണ്, ടി ആര്‍ ഷംസുദ്ദീന്‍ കുറിച്ചു.

വളരെ ചെറിയ ഒരു സിനിമായായിരുന്നു അത് വളരെ കഷ്ടപ്പെട്ട് എടുത്ത സിനിമയാണ്. അതുകൊണ്ടു തന്നെ വളരെ സന്തോഷമുണ്ടെന്നും കനി ആഘോഷ വേളയില്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.