CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 49 Seconds Ago
Breaking Now

ഒരു ഗുണവുമില്ലാത്ത യൂണിവേഴ്‌സിറ്റി ഡിഗ്രികള്‍ നിര്‍ത്തലാക്കുമെന്ന് ടോറികള്‍; എട്ടിലൊന്ന് കോഴ്‌സുകള്‍ക്ക് അന്ത്യം കുറിയ്ക്കും; ലാഭം കിട്ടുന്ന പണം 100,000 പുതിയ അപ്രന്റീസ്ഷിപ്പുകള്‍ക്ക് വിനിയോഗിക്കും; തിരിച്ചടക്കാത്ത സ്റ്റുഡന്റ് ലോണുകളുടെ എണ്ണവും കുറയും

കണ്‍സര്‍വേറ്റീവ് മോഡലിംഗ് പ്രകാരം 2029/30 ആകുന്നതോടെ ഈ നടപടികളിലൂടെ 910 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാന്‍ കഴിയും

പഠിച്ചിട്ട് ഒരു ഗുണവും കിട്ടാത്ത ഡിഗ്രി കോഴ്‌സുകള്‍ നിര്‍ത്തലാക്കുമെന്ന് ടോറികള്‍. യുവാക്കളുടെ അവസരങ്ങള്‍ ഉത്തേജിപ്പിക്കാനാണ് കാലം കഴിഞ്ഞ കോഴ്‌സുകള്‍ അവസാനിപ്പിക്കുന്നതെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചു. എട്ടിലൊന്ന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോഴ്‌സുകളാണ് ഇതുവഴി നിര്‍ത്തുന്നത്. ഇതില്‍ നിന്നും ലാഭം കിട്ടുന്ന തുക 100,000 അപ്രന്റീസ്ഷിപ്പുകള്‍ക്കായി വിനിയോഗിക്കുമെന്നാണ് വാഗ്ദാനം. 

ഇതിനായി ഉന്നത വിദ്യാഭ്യാസ സ്വതന്ത്ര റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സിന് പുതിയ നിയമം വഴി അധികാരങ്ങള്‍ നല്‍കുകയാണ് ചെയ്യുക. ഇതുവഴി മോശം പ്രകടനം നടക്കുന്ന കോഴ്‌സുകള്‍ നിര്‍ത്തലാക്കുകയും, വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലാത്ത സ്വപ്‌നങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നതിനാണ് കര്‍ട്ടണ്‍ വീഴുക. The trouble with Rishi Sunak's 'Mickey Mouse' degree crackdown | The  Spectator

എന്നാല്‍ ഇതോടെ യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണത്തില്‍ 130,000 കുറവ് സംഭവിക്കും. എന്നിരുന്നാലും അഞ്ചിലൊന്ന് ഗ്രാജുവേറ്റുകള്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാതെ തന്നെ മികച്ച നിലയില്‍ എത്തുമെന്ന് കണ്‍സര്‍വേറ്റീവുകള്‍ വാദിക്കുന്നു. ഡ്രോപ്പ് ഔട്ട് നിരക്ക്, ജോലിയിലെ പുരോഗതി, വരുമാനം സാധ്യത എന്നിവ പരിശോധിച്ചാണ് മോശം കോഴ്‌സുകള്‍ മനസ്സിലാക്കി ഇത് നിര്‍ത്തലാക്കുക. 

കണ്‍സര്‍വേറ്റീവ് മോഡലിംഗ് പ്രകാരം 2029/30 ആകുന്നതോടെ ഈ നടപടികളിലൂടെ 910 മില്ല്യണ്‍ പൗണ്ട് സ്വരൂപിക്കാന്‍ കഴിയും. ഒരിക്കലും തിരിച്ചടക്കാത്ത വിദ്യാര്‍ത്ഥി ലോണുകളുടെ എണ്ണം കുറയുന്നതാണ് ഇതിന് സഹായകമാകുന്നത്. അപ്രന്റീസ്ഷിപ്പുകള്‍ക്ക് സഹായിക്കുന്ന കോഴ്‌സുകള്‍ സൃഷ്ടിക്കാന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് സഹായം നല്‍കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 




കൂടുതല്‍വാര്‍ത്തകള്‍.