CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 44 Seconds Ago
Breaking Now

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂണ്‍ 21 ന് ചെംസ്‌ഫോര്‍ഡില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജൂണ്‍ 21 ന് വെള്ളിയാഴ്ച ചെംസ്‌ഫോര്‍ഡില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നൈറ്റ് വിജില്‍ ശുശ്രുഷകള്‍ നയിക്കും. ചെംസ്‌ഫോര്‍ഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തില്‍ വെച്ചാണ് ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍  ഉണര്‍ന്നിരുന്നുള്ള പ്രാര്‍ത്ഥനക്കും, ആരാധനക്കും, സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം, തിരുവചനം സ്വീകരിക്കുവാനും, ആല്മീയ ശുശ്രുഷകള്‍ക്കും അവസരം ഉണ്ടായിരിക്കും.  

ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്‌സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകള്‍ അവസാനിക്കും. 

യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന ജൂണ്‍ മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

മനോജ് തയ്യില്‍07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ 07915602258

 

നൈറ്റ് വിജില്‍ സമയം:

ജൂണ്‍  21, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:30 വരെ.

Blessed Sacrement's Church, 

Chemsford, CM1 2DU.

 




കൂടുതല്‍വാര്‍ത്തകള്‍.