CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 25 Minutes 56 Seconds Ago
Breaking Now

ഇതിലും ഭേദം പിടിച്ചുപറി! ബ്രിട്ടന് 8000 പോലീസുകാരെ നല്‍കാന്‍ വിസ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് ഋഷി സുനാക്; രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ പോലീസ്; കൂടുതല്‍ പോലീസിനെ ഇറക്കാന്‍ കുടിയേറ്റക്കാരുടെ പോക്കറ്റില്‍ കൈയിട്ട് വാരും?

ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഡിസ്‌കൗണ്ട് പിന്‍വലിക്കുമെന്ന് സുനാക്‌

ബ്രിട്ടനില്‍ പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. മോഷണം നടന്ന സ്ഥലത്ത് ചെന്ന് നോക്കാന്‍ പോലും പോലീസ് എത്തുന്നില്ലെന്നതാണ് സ്ഥിതി. കവര്‍ച്ച ചെയ്യപ്പെട്ടാലും, പിടിച്ചുപറി നടന്നാലും യാതൊരു നടപടിയും കൂടാതെ കേസ് അവസാനിപ്പിക്കുന്നത് വര്‍ദ്ധിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പോലീസുകാരെ നല്‍കി ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ പക്ഷം.

പൊതുതെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ കൂട്ടത്തിലാണ് പുതുതായി 8000 പോലീസ് ഉദ്യോഗസ്ഥരെ ഇറക്കുമെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് ആവശ്യമായ തുക വിസ ഫീസ് വര്‍ദ്ധിപ്പിച്ച് കണ്ടെത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ അധികാരങ്ങളുള്ള 'കൂടുതല്‍ ബോബീസ്' രംഗത്തിറങ്ങുമെന്ന് സുനാക് പറഞ്ഞു. Rishi Sunak vows £12bn in welfare cuts as part of back-to-work 'moral  mission'

ലേബര്‍ പാര്‍ട്ടി ചൈല്‍ഡ്‌കെയറിലേക്ക് ശ്രദ്ധ തിരിക്കുകയും, 100,000 പുതിയ നഴ്‌സറി സീറ്റുകള്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രചരണത്തിന്റെ മൂന്നാം ആഴ്ചയില്‍ നീതിയും,നിയമവും ഉപയോഗിക്കാന്‍ സുനാക് ശ്രമിക്കുന്നത്. 

ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ഡിസ്‌കൗണ്ട് പിന്‍വലിച്ചും, എല്ലാ വിസാ ഫീസിലും 25% അധിക ചാര്‍ജ്ജ് ഈടാക്കിയും കൂടുതല്‍ പോലീസുകാര്‍ക്കുള്ള പണം കണ്ടെത്തുമെന്നാണ് സുനാകിന്റെ പ്രഖ്യാപനം. ഇതുവഴി ആകെ ചെലവുള്ള 818 മില്ല്യണില്‍ 600 മില്ല്യണും ഒഴുകിയെത്തും. 




കൂടുതല്‍വാര്‍ത്തകള്‍.