CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 17 Minutes 54 Seconds Ago
Breaking Now

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും

മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് ചുമതലയേല്‍ക്കും. വിവിധ മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തി ചുമതല ഏല്‍ക്കും. സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതേസമയം തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസ്സങ്ങള്‍ ഉണ്ടാകരുതെന്നും മന്ത്രിമാര്‍ക്ക് നിര്‍ദേശമുണ്ട്.

അതേസമയം, മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ മഹായുതിയില്‍ പൊട്ടിത്തെറി. എന്‍ഡിഎയില്‍ ഇരട്ട നീതിയാണെന്ന് ചൂണ്ടിക്കാട്ടി ശിവസേന ഷിന്‍ഡെ പക്ഷം രംഗത്തെത്തി. മന്ത്രിസഭയില്‍ ശിവസേന ഷിന്‍ഡെ പക്ഷത്തിനു അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഏക് നാഥ് ഷിന്‍ഡെ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചു.

എന്‍ഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷി ആയിട്ടും ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാതെ ശിവസേനയെ തഴഞ്ഞു. ഒന്നും രണ്ടും സീറ്റുകളുള്ള പാര്‍ട്ടികള്‍ക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നല്‍കി. ശിവസേനയ്ക്ക് ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ്. ബിജെപിയുടെ ദീര്‍ഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാര്‍ട്ടിക്ക് കിട്ടിയില്ലെന്നും എംപി ശ്രീരംഗ് ബര്‍നെ പറഞ്ഞു. എന്‍സിപിയ്ക്ക് ക്യാബിനറ്റ് പദവി കിട്ടാത്തതും അനീതിയെന്ന് ബര്‍നെ പറഞ്ഞു.

ക്യാബിനറ്റ് പദവി ലഭിക്കാത്തതില്‍ എന്‍സിപി പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് ശിവസേനയും അതൃപ്തി കടുപ്പിക്കുന്നത്. എന്നാല്‍ ബിജെപിയ്ക്ക് നിരുപാധിക പിന്തുണയെന്നും വിലപേശാന്‍ ഇല്ലെന്നും ശ്രീകാന്ത് ഷിന്‍ഡെ എം പി പറയുന്നു. ശിവസേനയിലെ പ്രതാപ് റാവു ജാദവിന് ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.