CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 27 Seconds Ago
Breaking Now

പുലിവാല് പിടിച്ച് 100 എംഎല്‍ നിയമം! ആശയക്കുഴപ്പം മൂലം ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ വിമാന യാത്രക്കാര്‍ക്ക് മുന്നില്‍ കൂറ്റന്‍ സുരക്ഷാ ക്യൂ; ലിക്വിഡ് സംബന്ധിച്ച് ഈ നിയമങ്ങള്‍ അറിഞ്ഞിട്ട് വേണം യാത്രക്ക് ഇറങ്ങാന്‍; പുതിയ സ്‌കാനര്‍ വന്നിട്ടും നയം മാറിയില്ല?

യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും 100 മില്ലിലിറ്ററില്‍ കൂടുതല്‍ വരുന്ന ബോട്ടിലുകള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധനയാണ് നിലവിലുള്ളത്

യുകെ വിമാനത്താവളങ്ങളില്‍ കൈയില്‍ വെയ്ക്കാവുന്ന പാനീയങ്ങളുടെ പരിധി സംബന്ധിച്ച് സര്‍വ്വത്ര ആശയക്കുഴപ്പം രൂപപ്പെട്ടതോടെ വലിയ തടസ്സങ്ങളാണ് യാത്രക്ക് ഇറങ്ങുന്നവര്‍ നേരിടുന്നത്. ബര്‍മിംഗ്ഹാമിലെ വിമാനത്താവളത്തില്‍ വലിയ ക്യൂവാണ് രൂപപ്പെട്ടിരിക്കുന്നത്. പുതിയ സ്‌കാനറുകള്‍ സ്ഥാപിച്ച ശേഷവും നിയമം മാറാതെ പോയതാണ് കാര്യങ്ങള്‍ വഷളാക്കിയത്. 

ദ്രവരൂപത്തിലുള്ള വസ്തുക്കള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയ 100 എംഎല്‍ പരിധി താല്‍ക്കാലികമായി ഞായറാഴ്ച മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് തിരിച്ചെത്തിക്കുകയായിരുന്നു. യുകെയിലെ ഏറ്റ് റീജ്യണല്‍ എയര്‍പോര്‍ട്ടുകളില്‍ പുതുതലമുറ സ്‌കാനറുകള്‍ സ്ഥാപിച്ച ശേഷമാണ് ഈ നയം മാറ്റം വന്നത്. Long queues have been forming at Birmingham Airport (above) - which has launched the new scanners - amid confusion over liquid restrictions

ഇതോടെ സ്‌കാനറുകള്‍ സ്ഥാപിച്ചോ, ഇല്ലയോ എന്ന് നോക്കാതെ യുകെയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലും 100 എംഎല്‍ ലിക്വിഡ് നിയമം പ്രാബല്യത്തിലുണ്ട്. പുതിയ സ്‌കാനറുകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ ക്യാബിന്‍ ബാഗുകള്‍ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കുന്നത് വേഗത്തിലാണെന്ന് മാത്രം. 

ലണ്ടന്‍ സിറ്റി, അബെര്‍ദീന്‍, ന്യൂകാസില്‍, ലീഡ്‌സ്/ബ്രാഡ്‌ഫോര്‍ഡ്, സൗത്തെന്‍ഡ്, ടീസൈഡ് വിമാനത്താവളങ്ങളില്‍ പുതിയ 3ഡി സിടി സ്‌കാനറുകള്‍ സുരക്ഷാ ഹാളുകളില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 9ന് 100 എംഎല്‍ ലിക്വിഡ് പരിധി തിരിച്ചെത്തിയതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇതോടെ യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും 100 മില്ലിലിറ്ററില്‍ കൂടുതല്‍ വരുന്ന ബോട്ടിലുകള്‍ ഹാന്‍ഡ് ലഗേജില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധനയാണ് നിലവിലുള്ളത്. 




കൂടുതല്‍വാര്‍ത്തകള്‍.