CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Minutes 11 Seconds Ago
Breaking Now

ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക് മാറിയോ? സമയപരിധി ഡിസംബര്‍ 31; ഹോം ഓഫീസിന്റെ തിടുക്കം പിടിച്ചുള്ള നടപടികള്‍ ബ്രിട്ടനില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 4 മില്ല്യണ്‍ ഇയു-ഇതര കുടിയേറ്റക്കാര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും?

ബിആര്‍പി കൈയില്‍ ഉള്ളവരെ ഹോം ഓഫീസ് വിവരം അറിയിക്കാന്‍ വൈകുന്നു

യുകെയില്‍ ആറ് മാസമെങ്കിലും താമസിക്കാന്‍ അനുവാദമുള്ള വിദേശ പൗരന്‍മാര്‍ക്ക് സാധാരണയായി നല്‍കാറുള്ളത് ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകളാണ്. രാജ്യത്ത് പഠിക്കാന്‍ അവകാശമുണ്ടെന്ന് തെളിയിക്കാനും, പബ്ലിക് സര്‍വ്വീസുകള്‍ ഉപയോഗിക്കാനും, ബെനഫിറ്റ് നേടാനുമെല്ലാം ബിആര്‍പികള്‍ ആവശ്യമാണ്. എന്നാല്‍ ഹോം ഓഫീസിന്റെ ഡിജിറ്റല്‍ പദ്ധതിയുടെ ഭാഗമായി ഈ ബിആര്‍പികള്‍ ഡിജിറ്റല്‍ ഇ-വിസകളായി മാറ്റുകയാണ്. 

ഡിസംബര്‍ 31-നകം ഈ പേപ്പര്‍ രേഖകള്‍ ഡിജിറ്റല്‍ ഇ-വിസകളായി മാറ്റണമെന്നാണ് ഹോം ഓഫീസ് നിബന്ധന. ബ്രിട്ടനില്‍ കഴിയുന്ന ഏകദേശം 4 മില്ല്യണിലേറെ ഇയു-ഇതര പൗരന്‍മാര്‍ ഇ-വിസയിലേക്ക് മാറേണ്ടതുണ്ടെന്നാണ് കണക്കുകള്‍. ഇ-വിസയിലേക്ക് മാറാത്തവര്‍ക്ക് ബ്രിട്ടനില്‍ നിയമപരമായ അവകാശങ്ങള്‍ തെളിയിക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നും മുന്നറിയിപ്പുണ്ട്. UKVI Introduces New eVisa System in 2025

വിവരാവകാശ രേഖ പ്രകാരം 4,066,145 പേരാണ് ഡിസംബര്‍ 31ന് അവസാനിക്കുന്ന ബിആര്‍പികള്‍ ഉള്ളവര്‍. ഈ തീയതിക്ക് അപ്പുറം യുകെയില്‍ തുടരാന്‍ അവകാശമുള്ളവരുമാണ്. എന്നാല്‍ ഈ സമയപരിധിയില്‍ പേപ്പര്‍ രേഖ മാറ്റണമെന്നാണ് ഹോം ഓഫീസ് നിര്‍ദ്ദേശം. 

പ്രശ്‌നം ബാധിക്കുന്നവരെ വിവരം അറിയിക്കാന്‍ ഹോം ഓഫീസ് ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. ചില കേസുകളില്‍ ഹോം ഓഫീസിന്റെ പക്കലുള്ള ഇമെയില്‍ ഐഡികള്‍ കുടിയേറ്റക്കാരുടെ അഭിഭാഷകരുടെയും മറ്റുമാണ്. ഇ-വിസ നേടാനായി യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) ഡിജിറ്റല്‍ അക്കൗണ്ട് ആരംഭിക്കണം. ഡിസംബര്‍ 31ന് ശേഷവും അക്കൗണ്ടില്‍ അപേക്ഷിക്കാന്‍ കഴിയുമെങ്കിലും വിദേശത്ത് പോയി മടങ്ങുകയോ, ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യാനായി ശ്രമിക്കുമ്പോഴോ ഈ നിയമമാറ്റം കുരുക്കായി മാറും. 




കൂടുതല്‍വാര്‍ത്തകള്‍.