CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 33 Seconds Ago
Breaking Now

ട്രാന്‍സ് ജിപി 'സ്ത്രീകളെ പരിശോധിച്ച് രസിക്കുന്നു'! ട്രാന്‍സ് വിരുദ്ധ പരാമര്‍ശം നടത്തിയതിന് പ്രമുഖ വനിതാവകാശ പ്രവര്‍ത്തകയ്ക്ക് എതിരെ കേസെടുക്കുമെന്ന് ഭീഷണി; മെറ്റ് പോലീസ് അന്വേഷണം 10 മാസം നീണ്ടതോടെ സേന നടത്തുന്നത് തെമ്മാടിത്തമെന്ന് വിമര്‍ശനം

2015-ല്‍ ഈസ്റ്റ് ലണ്ടനില്‍ ജിപിയായി ജോലി ചെയ്യവെയാണ് ഡോ. കമറുദീന്‍ ആണില്‍ നിന്നും പെണ്ണായി മാറുന്നത്

വനിതകളായ രോഗികളെ സ്വകാര്യമായി പരിശോധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ ജിപി സന്തോഷിക്കുന്നതായി ട്വീറ്റ് ചെയ്ത പ്രമുഖ വനിതാവകാശ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പോലീസ്. കൂടാതെ ഇവര്‍ക്കെതിരെ 10 മാസം നീളുന്ന അന്വേഷണമാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ആരംഭിച്ചിരിക്കുന്നത്. 

സെക്‌സ് മാറ്റേഴ്‌സ് ചാരിറ്റി മേധാവി 51-കാരി മായാ ഫൊര്‍‌സ്റ്റേറ്ററാണ് അപകീര്‍ത്തികരമായ ആശയവിനിമയം നടത്തിയെന്ന പേരില്‍ 2023 ആഗസ്റ്റ് മുതല്‍ പോലീസ് അന്വേഷണം നേരിടുന്നതായി വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് അന്വേഷണം. മുന്‍ ട്രാന്‍സ് ജിപി ഡോ. കാമില്ലാ കമറൂദീനെ കുറിച്ചാണ് ഫൊര്‍‌സ്റ്റേറ്റര്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. Dr Kamaruddin (pictured) transitioned from male to female as a GP in 2015 while working in east London. She now works at a gender services clinic

പുരുഷ ജിപിയായിരുന്നപ്പോള്‍ നടത്താന്‍ കഴിയാതിരുന്ന കൂടുതല്‍ സ്വകാര്യമായ പരിശോധനകള്‍ നടത്താന്‍ ലിംഗമാറ്റത്തിന് ശേഷം സാധിക്കുന്നുവെന്ന് ഡോ. കമറുദീന്‍ പറഞ്ഞിരുന്നു. വനിതാ രോഗികളുടെ ഇത്തരം പരിശോധനകള്‍ ഇവര്‍ ആസ്വദിക്കുകയാണെന്ന് ഫൊര്‍‌സ്റ്റേറ്റര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെയാണ് പോലീസ് ഇന്റര്‍വ്യൂവിന് എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി മെറ്റ് പോലീസ് ഇമെയില്‍ അയച്ചത്. 

വനിതാ ഡോക്ടറെന്നാണ് ഡോ. കമറുദീനെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. വനിതാ ഡോക്ടറാണ് വരുന്നതെന്ന് തെറ്റിദ്ധരിച്ചാണ് സ്ത്രീകള്‍ ഇവരെ പരിശോധിക്കാന്‍ അനുവദിക്കുന്നത്, മായാ ഫൊര്‍‌സ്റ്റേറ്റര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പത്ത് മാസത്തിന് ശേഷവും അന്വേഷണത്തിന് അവസാനമായിട്ടില്ല. 

2015-ല്‍ ഈസ്റ്റ് ലണ്ടനില്‍ ജിപിയായി ജോലി ചെയ്യവെയാണ് ഡോ. കമറുദീന്‍ ആണില്‍ നിന്നും പെണ്ണായി മാറുന്നത്. ഇവര്‍ ഇപ്പോള്‍ ലിംഗപരമായ സേവനങ്ങള്‍ നല്‍കുന്ന ക്ലിനിക്കിലാണ് പ്രവര്‍ത്തിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.