CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 24 Minutes 23 Seconds Ago
Breaking Now

പ്രധാനമന്ത്രിയും തോല്‍ക്കും! സ്വന്തം സീറ്റ് നഷ്ടമാകുന്ന ആദ്യ പ്രധാനമന്ത്രിയായി ഋഷി മാറിയേക്കുമെന്ന് സര്‍വ്വെ; കണ്‍സര്‍വേറ്റീവുകളുടെ പ്രകടനം 200 വര്‍ഷത്തിനിടെ കാണാത്തത്ര മോശമാകും; പ്രവചനങ്ങള്‍ പുറത്തുവന്നതോടെ ടോറി നേതാവാകാനുള്ള സ്വപ്‌നം മാറ്റിവെച്ച് നേതാക്കള്‍

യൂഗോവ് സര്‍വ്വെ പ്രകാരം ടോറികള്‍ കേവലം 108 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പറയുന്നത്

ആളുകള്‍ ഏറ്റവും മോശം സ്വപ്‌നങ്ങളില്‍ പോലും കാണാത്ത തരത്തിലുള്ള സര്‍വ്വെ ഫലങ്ങളാണ് പുറത്തുവരുന്നതെന്ന് മുന്നറിയിപ്പുമായി ക്യാബിനറ്റ് മന്ത്രിമാര്‍. തന്റെ സീറ്റ് നഷ്ടമാകുന്ന ആദ്യ പ്രധാനമന്ത്രിയായി ഋഷി സുനാക് മാറുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് സര്‍വ്വെകള്‍ ആശങ്കയായി മാറുന്നത്. 

യൂഗോവ്, സാവന്റാ, മോര്‍ ഇന്‍ കോമണ്‍ എന്നിങ്ങനെ മൂന്ന് വമ്പന്‍ പ്രവചനങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ദുരന്തം നേരിടുമെന്ന് കണ്ടെത്തിയിരിക്കുന്നത്. യൂഗോവ് സര്‍വ്വെ പ്രകാരം ടോറികള്‍ കേവലം 108 സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പറയുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ 200 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാകും. What challenges await Rishi Sunak as UK PM? | Opinion

'സ്വന്തം സീറ്റിനെ കുറിച്ച് ഞങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. എന്നാല്‍ ഈ പ്രവചനങ്ങള്‍ ആളുകളുടെ ദുഃസ്വപ്‌നങ്ങളില്‍ പോലും ഇല്ലാത്തതാണ്', ഒരു ക്യാബിനറ്റ് മന്ത്രി ടൈംസിനോട് പറഞ്ഞു. രാജ്യം ഒട്ടാകെ ഒരു തീരുമാനം കൈക്കൊണ്ട നിലയിലാണ്. ടാക്‌സ് സംബന്ധിച്ചോ, മറ്റ് വിഷയങ്ങളിലോ പറയുന്നതൊന്നും അവര്‍ കേള്‍ക്കുന്നില്ല, മറ്റൊരു മന്ത്രി പറഞ്ഞു. 

ജെറമി ഹണ്ട്, ഗ്രാന്റ് ഷാപ്‌സ്, പെന്നി മോര്‍ഡന്റ്, മെല്‍ സ്‌ട്രൈഡ്, മാര്‍ക്ക് ഷാര്‍പ്പര്‍, റിച്ചാര്‍ഡ് ഹോള്‍ഡെന്‍, അലക്‌സ് ചോക്ക് എന്നിങ്ങനെയുള്ള നിലവിലെ ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് വോട്ടര്‍മാര്‍ പുറത്തേക്കുള്ള വഴി തുറന്ന് കൊടുക്കുമെന്നാണ് യുഗോവ് സര്‍വ്വെ കണ്ടെത്തിയിരിക്കുന്നത്. 

അതേസമയം ഋഷി സുനാകിന് തന്നെ സീറ്റ് നഷ്ടമാകുമെന്നാണ് സാവന്റയുടെ പ്രവചനം. കൂടാതെ സുവെല്ലാ ബ്രാവര്‍മാനും തോല്‍ക്കുമെന്ന് സാവന്റ പറയുന്നു. കൂട്ടത്തോല്‍വി ഉറപ്പായതോടെ സുനാകിന്റെ പിന്‍ഗാമിയായി പാര്‍ട്ടി നേതാവാകാന്‍ സ്വപ്‌നം കണ്ടിരുന്നവരും പിന്‍മാറുന്ന സ്ഥിതിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.