CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 34 Seconds Ago
Breaking Now

ജോസ് സാമുവേല്‍ ആല്‍ബനിയില്‍ നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): പത്തനംതിട്ട മുറിഞ്ഞകല്‍ കൂടല്‍, മഠത്തില്‍ പുത്തന്‍വീട്ടില്‍ പരേതരായ സാമുവേലിന്റേയും പൊടിയമ്മയുടേയും മകന്‍ ജോസ് സാമുവേല്‍ (61) ജൂണ്‍ 22ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി.

ഓര്‍ക്കിഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ സെയില്‍സ് പ്രതിനിധിയായി പതിനാറു വര്‍ഷത്തോളം ജോലി ചെയ്ത ജോസ്, 2016ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ആല്‍ബനിയില്‍ ഭാര്യയോടും മകനോടുമൊപ്പം താമസമാക്കിയ അദ്ദേഹം, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഓഫീസ് ഓഫ് ജനറല്‍ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: സുജ ജോസ്.

മകന്‍: ജെവിന്‍ ജോസ്.

സഹോദരങ്ങള്‍: സാജു സാമുവേല്‍/മോളി സാജു (ബിസിനസ്, കൊളംബോ), ഷെര്‍ളി ജോസ്/ജോസ് ജോര്‍ജ് (ആല്‍ബനി, ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജൂണ്‍ 25 ചൊവ്വാഴ്ച വൈകീട്ട് 5:00 മണിമുതല്‍ 8:00 മണിവരെ.

സ്ഥലം: സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് പാരിഷ്, 806 യൂണിയന്‍ സ്ട്രീറ്റ്, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക് 12308 (806 Union St, Schenectady, NY 12308).

ശവസംസ്‌ക്കാരം പിന്നീട് നാട്ടില്‍ നടക്കും.

വാര്‍ത്ത: മൊയ്തീന്‍ പുത്തന്‍ചിറ

 




കൂടുതല്‍വാര്‍ത്തകള്‍.