CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 46 Seconds Ago
Breaking Now

ബ്രിട്ടനിലെ ജയിലുകളില്‍ 12 ശതമാനവും വിദേശ കുറ്റവാളികള്‍; നാട്ടുകാരായ തടവുകാരെ പാര്‍പ്പിക്കാന്‍ ഗത്യന്തരമില്ലാത്ത അവസ്ഥയില്‍ വിദേശികളെ നാടുകടത്താന്‍ ഒരുങ്ങി യുകെ; ക്രിമിനലുകള്‍ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് പുറത്തുവിടാനും ലേബര്‍ ഗവണ്‍മെന്റ് പദ്ധതിയിടുന്നു

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജയിലുകള്‍ നിറഞ്ഞ് കവിയുമെന്ന് പ്രിസണ്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ്

ബ്രിട്ടനിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ് പുതിയ ക്രിമിനലുകളെ ജയിലിലേക്ക് ശിക്ഷ നല്‍കി അയയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ ഘട്ടത്തില്‍ ജയിലുകളിലുള്ള ക്രിമിനലുകളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിട്ടയ്ക്കാനുള്ള പരിപാടിയും ഒരു വശത്ത് നടക്കുന്നുണ്ട്. ഇതിനിടയിലാണ് യുകെ ജയിലുകളില്‍ 12 ശതമാനം വിദേശ തടവുകാരാണെന്ന് തിരിച്ചറിയുന്നത്. 

ഇതോടെ ജയിലുകളിലെ തിരക്ക് കുറയ്ക്കാനായി വിദേശ കുറ്റവാളികളെ നാടുകടത്താനുള്ള നീക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. കിംഗ്‌സ് സ്പീച്ചില്‍ ഈ പദ്ധതി പ്രഖ്യാപനം ഉണ്ടാകും. വിദേശ ക്രിമിനലുകളെ ഫാസ്റ്റ്ട്രാക്ക് രീതിയില്‍ നീക്കം ചെയ്യുന്നത് വഴി 5000 ഇടങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. Tories plan to end prison overcrowding by jailing criminals abroad

ഇതിന് പുറമെ ക്രിമിനലുകളെ ശിക്ഷ പൂര്‍ണ്ണമായി അനുഭവിക്കുന്നതിന് മുന്‍പ് പുറത്തുവിടാനുള്ള നീക്കവും പരിഗണിക്കുന്നുണ്ട്. വിദേശ കുറ്റവാളികളെ ട്രാന്‍സ്ഫര്‍ ഡീല്‍ വഴിയാണ് സ്വദേശങ്ങളിലേക്ക് കയറ്റി അയയ്ക്കുക. കുറഞ്ഞ ലെവല്‍ കുറ്റവാളികളെ ബ്രിട്ടനില്‍ നിന്നും പുറത്താക്കുകയും ചെയ്യുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. 

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ജയിലുകള്‍ നിറഞ്ഞ് കവിയുമെന്ന് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 95 ശതമാനം പ്രിസണ്‍ ഗവര്‍ണര്‍മാരെയും പ്രതിനിധീകരിക്കുന്ന പ്രിസണ്‍ ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് അവസാനം വരെ ബ്രിട്ടീഷ് ജയിലുകളില്‍ 10,422 വിദേശ പൗരന്‍മാരാണുള്ളത്. 12 ശതമാനം വരുന്ന ഈ വിദേശ തടവുകാര്‍ക്ക് നികുതിദായകന് 47,000 പൗണ്ട് ചെലവുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.