CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 58 Minutes 59 Seconds Ago
Breaking Now

ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു; ഗവണ്‍മെന്റുമായി ശമ്പളകരാര്‍ ഒപ്പിച്ചെടുക്കാന്‍ ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടന്ന് ബിഎംഎ; ട്രേഡ് യൂണിയനെ ഒതുക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് വിജയിക്കുമോ?

രണ്ടാമത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റിയുമായി ഔദ്യോഗിക വിലപേശലിലേക്ക് കടക്കുന്നതെന്ന് സ്ട്രീറ്റിംഗ്

35% ശമ്പളവര്‍ദ്ധന. ബ്രിട്ടനില്‍ വിവിധ പൊതുമേഖലാ ജീവനക്കാര്‍ ശമ്പളവര്‍ദ്ധനവിനായി പണിമുടക്കിയെങ്കിലും ഇത്രയും വലിയൊരു പാക്കേജ് ആരും ചോദിച്ചില്ല. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ സമരങ്ങള്‍ ഒത്തുതീര്‍പ്പാകുകയും ചെയ്തു. എന്നാല്‍ വമ്പന്‍ വര്‍ദ്ധനയ്ക്കായി പിടിവാശി പിടിച്ച ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പോലും എന്‍എച്ച്എസിനെ ദുരിതത്തിലാക്കി. 

ഇപ്പോഴിതാ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുമായി ഔദ്യോഗിക ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന്റെ ഭാഗമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ തങ്ങളുടെ സമരനടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്. ഡിസംബറിന് ശേഷം ആദ്യമായി യഥാര്‍ത്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. ഏകദേശം 18 മാസക്കാലമായി പ്രതിഷേധങ്ങളും ആഘാതം പേറുന്ന രോഗികള്‍ക്കും, ആശുപത്രികള്‍ക്കും ചര്‍ച്ചകള്‍ പ്രതീക്ഷയുടേതായി മാറുകയാണ്. Wes Streeting to 'write prescription' for NHS after independent  investigation | NHS | The Guardian

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റുമായി പിടിവാശി പിടിച്ചതോടെ മന്ത്രിമാരും ശക്തമായ നിലപാട് സ്വീകരിച്ചതിനാല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയിരുന്നില്ല. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ ട്രേഡ് യൂണിയനുകളെ ഒതുക്കാമെന്ന പ്രതീക്ഷയിലാണ്. മുന്‍ഗാമികള്‍ തോറ്റിടത്ത് തനിക്ക് ചര്‍ച്ചകളിലൂടെ കരാറിലെത്താന്‍ കഴിയുമെന്ന് പുതിയ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ആവര്‍ത്തിക്കുന്നു. 

രണ്ടാമത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിഎംഎ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റിയുമായി ഔദ്യോഗിക വിലപേശലിലേക്ക് കടക്കുന്നതെന്ന് സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. ഇത് സുപ്രധാന ചുവടുവെപ്പാണ്. ഭീകരമായ സാമ്പത്തിക സാഹചര്യങ്ങളാണ് ഈ ഗവണ്‍മെന്റിന് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്. ഇത് ജൂനിയര്‍ ഡോക്ടര്‍മാരെയും അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും കരാറില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രാഥമിക ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. സമരങ്ങള്‍ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും, എന്‍എച്ച്എസിനും വലിയ ചെലവ് വരുത്തുന്നവയാണ്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.