CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 59 Minutes 2 Seconds Ago
Breaking Now

നാലാമത് നൈറ്റ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ ഞായറാഴ്ച്ച മാഞ്ചസ്റ്ററില്‍

ഈ വര്‍ഷത്തെ രണ്ടാമത്തെയും മഞ്ചെസ്റ്റര്‍ നൈറ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നാലാമത്തെയും ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ ഞായറാഴ്ച നടക്കുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂര്‍ണ്ണമെന്റ് പിനാക്കിള്‍ ഫിനാന്‍സ് സൊലൂഷന്‍സും, മലബാര്‍ സ്‌റ്റോര്‍ സ്റ്റോക്ക്‌പോര്‍ട്ട്, കുട്ടനാടന്‍ ടേസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഫസ്റ്റ് പ്രൈസ് 1001പൗണ്ടും ട്രോഫിയും, സെക്കന്റ് പ്രൈസ് 501പൗണ്ടും ട്രോഫിയും, തേര്‍ഡ് പ്രൈസ് ട്രോഫ്രിയും ആണ് കൂടാതെ ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരിസ് എന്നിവര്‍ക്ക് മെഡലുകളും നല്‍കുന്നു.

കരുതെരായ 12 ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ പാര്‍സ്‌വുഡ് സ്‌കൂളിന്റെ രണ്ടു ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. മിഡ്‌ലാണ്ടിലുള്ള എല്ലാ പ്രധാനപ്പെട്ട ടീമുകളും പങ്കെടുക്കുന്ന ഈ മല്‍സരം കാണികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്ന് സങ്കടകസമതി അറിയിച്ചിരിക്കുന്നു. ഈ ക്രിക്കറ്റ് മാമങ്കത്തിലേക്ക് എല്ലാ ക്രിക്കറ്റ് ആരാധകരെയും മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്ലബ് സ്വാഗതം ചെയ്യുന്നു.

 

ഗ്രൗണ്ടുകളുടെ വിലാസം

 

Paras wood High School Ground, Wilmslow Rd, East Didsbury, Manchester, M20 5PG

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

 

Sujesh: 07438209482 Rahul:07768146907

 

 




കൂടുതല്‍വാര്‍ത്തകള്‍.