ബ്രിട്ടനിലെ കലാപങ്ങളുടെ പേരില്‍ പോരടിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, എക്‌സ് ഉടമ എലണ്‍ മസ്‌കും. ബ്രിട്ടനില്‍ ആഭ്യന്തര യുദ്ധം ഒഴിവാക്കാന്‍ കഴിയില്ലെന്ന ശതകോടീശ്വരന്റെ വാക്കുകളാണ് സ്റ്റാര്‍മറെ പ്രകോപിപ്പിച്ചത്.
ഇത്തരം പരാമര്‍ശങ്ങള്‍ യാതൊരു ഇടവുമില്ലെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. എക്‌സ് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികളെ കണ്ട ടെക്‌നോളജി മന്ത്രി ഓണ്‍ലൈനില്‍ വിദ്വേഷം പടര്‍ത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മുസ്ലീം പള്ളികള്‍ക്കും, മുസ്ലീങ്ങള്‍ക്കും എതിരാ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് നേരിട്ട് വിമര്‍ശനം ഉന്നയിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് രംഗത്ത് വന്നത്. 'നിങ്ങള്‍ക്ക് എല്ലാ സമൂഹങ്ങള്‍ക്കും എതിരായ അക്രമങ്ങളെ കുറിച്ച് ആശങ്ക വേണ്ടതല്ലേ?', ആഗോള തലത്തില്‍ 193 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള മസ്‌ക് പ്രധാനമന്ത്രിയ്ക്കുള്ള മറുപടിയില്‍ ചോദിച്ചു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ, വിദ്വേഷ വാര്‍ത്തകളാണ് കലാപം ആളിക്കത്തിച്ചതെന്നാണ് ക്യാബിനറ്റ് മന്ത്രിമാരുടെ ആരോപണം. സൗത്ത്‌പോര്‍ട്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പ്രതിഷേധങ്ങളാണ് കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഹോട്ടലുകള്‍ക്കും, മുസ്ലീം പള്ളികള്‍ക്കും എതിരായ അക്രമങ്ങളിലേക്ക് തീവ്രവലത് അനുകൂലികള്‍ മാറ്റിയത്.
കലാപങ്ങള്‍ ആരംഭിച്ച് ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് കീര്‍ സ്റ്റാര്‍മര്‍ കോബ്രാ എമര്‍ജന്‍സി മീറ്റിംഗ് വിളിച്ചത്. ഇതില്‍ ഓണ്‍ലൈനിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.