CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 6 Minutes 29 Seconds Ago
Breaking Now

'ഷൂട്ട് കഴിഞ്ഞ് പോയവരെ തിരികെ വിളിച്ച് റീ ഷൂട്ട് ചെയ്തു, വിക്രം ഏറെ ബുദ്ധിമുട്ടി'; പാ രഞ്ജിത്

വിക്രം നായകനാകുന്ന പാ രഞ്ജിത് ചിത്രം തങ്കാലന്റെ ചിത്രീകരണത്തിന് ശേഷം സംതൃപ്തി വരാതെ റീഷൂട്ട് ചെയ്തുവെന്ന് വെളിപ്പെടുത്തി സംവിധായകന്‍. സിനിമയുടെ ക്ലൈമാക്‌സ് രംഗമാണ് വീണ്ടും ചിത്രീകരിച്ചതെന്നും പാ രഞ്ജിത് പറഞ്ഞു. സിനിമ പാക്കപ്പ് ആയി എല്ലാവരും അവരുടെ അടുത്ത സിനിമയുടെ വര്‍ക്കിലേക്ക് കടന്ന സമയത്താണ് താന്‍ ഈ ആവശ്യം പറയുന്നത് എന്നും പക്ഷെ എല്ലാവരും തന്നോടൊപ്പം സഹകരിച്ചു എന്നും സംവിധായകന്‍ ഒരഭിമുഖത്തില്‍ സംസാരിച്ചു.

കാര്യം പറഞ്ഞപ്പോള്‍ വിക്രം ഉടനെ സമ്മതിച്ചു. ഷൂട്ടിനിടയില്‍ അദ്ദേഹത്തിന്റെ ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഒരു സ്റ്റണ്ട് ചെയ്യുന്നതിനിടയില്‍ ആയിരുന്നു അത് സംഭവിച്ചത്. സ്റ്റണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ മോണിറ്ററില്‍ മാത്രമേ നോക്കൂ. ആക്ഷന്‍ എന്ന് പറയുമ്പോള്‍ ഒരു സീക്വന്‍സ് നടക്കും കട്ട് പറഞ്ഞ ഉടനെ സെറ്റിലുള്ള എന്റെ സഹായികളെ വിളിക്കും എന്നിട്ട്, അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കി വരാന്‍ പറയും. അദ്ദേഹം കുഴപ്പമില്ല എന്ന് പറഞ്ഞെന്നായിരിക്കും എന്നോട് അവര്‍ വന്നു പറയുക. എന്നാല്‍ എനിക്കറിയാം അദ്ദേഹത്തിന് നല്ല വേദനിച്ചിട്ടുണ്ടാകുമെന്ന്. ഒരു തവണ കൂടെ ചെയ്യാമെന്ന് പറഞ്ഞാലും അദ്ദേഹം ഒക്കെ പറയും. അത്രയും ഞാന്‍ അദ്ദേഹത്തെ കഷ്ടപ്പെടുത്തിട്ടുണ്ട് അതിന് ഞാനിപ്പോള്‍ ക്ഷമ ചോദിക്കുന്നു, പാ രഞ്ജിത് പറഞ്ഞു.

'തങ്കലാനായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. മനസില്‍ കണ്ട പോലെ ചിത്രീകരിക്കാനായിരുന്നു എന്റെ ശ്രമം. അതില്‍ വിക്രം സാറിന്റെ പിന്തുണ വലുതാണ്. സ്വന്തം സിനിമ പോലെയാണ് അദ്ദേഹം ഈ സിനിമയെ ചേര്‍ത്തു പിടിക്കുന്നത്. ഈ സിനിമയിലും എന്റെമേലും അദ്ദേഹത്തിന് അത്ര വിശ്വാസമുണ്ട്. അത്രയും എന്നെ വിശ്വസിക്കുന്ന അദ്ദേഹത്തിന് വലിയൊരു വിജയം എനിക്ക് സമ്മാനിക്കണം എന്നുണ്ട്', പാ രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 15 -നാണ് തങ്കലാന്‍ റിലീസിനെത്തുക

 




കൂടുതല്‍വാര്‍ത്തകള്‍.