CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 20 Seconds Ago
Breaking Now

യുകെയിലേക്ക് വെച്ചുപിടിച്ച് അനധികൃത കുടിയേറ്റക്കാര്‍; ഈ വര്‍ഷം എത്തിയവരുടെ എണ്ണം 21,000; ഇന്നലെ മാത്രം ഒന്‍പത് ബോട്ടുകളില്‍ ചാനല്‍ കടന്നത് 408 പേര്‍; കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായതോടെ ദിവസേന 131-ലേറെ കുടിയേറ്റക്കാര്‍ തീരമണയുന്നു

കഴിഞ്ഞ ഏഴ് ദിവസത്തില്‍ 1758 പേരാണ് ബ്രിട്ടനില്‍ പ്രവേശിച്ചത്

ജനുവരി മുതല്‍ ചെറുബോട്ടുകളില്‍ കയറി ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 21,000 കടന്നതായി സ്ഥിരീകരിച്ച് ഹോം ഓഫീസ്. ഇന്നലെ മാത്രം ഒന്‍പത് ബോട്ടുകളിലായി 408 പേരാണ് ബ്രിട്ടീഷ് തീരം തൊട്ടത്. ഇതോടെ ആകെ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 21,063 എത്തി. 

കഴിഞ്ഞ ഏഴ് ദിവസത്തില്‍ 1758 പേരാണ് ബ്രിട്ടനില്‍ പ്രവേശിച്ചത്. കീര്‍ സ്റ്റാര്‍മര്‍ ഡൗണിംഗ് സ്ട്രീറ്റിലേക്ക് എത്തിയത് മുതല്‍ 7477 പേര്‍ ചാനല്‍ കടന്നിട്ടുണ്ട്. ശരാശരി 131 പേരാണ് ധൈര്യപൂര്‍വ്വം ചാനല്‍ ക്രോസ് ചെയ്യുന്നത്. Number of Channel migrants hits 100,000 since 2018

മുന്‍ പ്രധാനമന്ത്രി ഋഷി സുനാകിന് കീഴില്‍ 50,654 പേരാണ് ചെറുബോട്ടുകളില്‍ എത്തിയത്. ശരാശരി 82 എന്ന നിലയിലാണിത്. ലിസ് ട്രസിന്റെ ചെറിയ കാലയളവില്‍ 210 പേര്‍ ചാനല്‍ കടന്നിരുന്നു. 2018 മുതല്‍ വാട്‌ഫോര്‍ഡ് പട്ടണത്തിന് തുല്യമായ തോതില്‍ 135,358 പേര്‍ ചാനല്‍ കടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ചെറുബോട്ടുകളിലെ ഈ വരവ് അവസാനിച്ച് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇത് അതിര്‍ത്തി സുരക്ഷയ്ക്കും, ജീവനുകള്‍ അപകടത്തിലാക്കുകയും ചെയ്യുന്നതാണ്, ഹോം ഓഫീസ് വക്താവ് പറയുന്നു. പുതിയ ഗവണ്‍മെന്റ് അതിര്‍ത്തി സുരക്ഷ ഊര്‍ജ്ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ലക്ഷങ്ങള്‍ ലാഭമുണ്ടാക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കാന്‍ തീവ്രവാദ വിരുദ്ധ അധികാരങ്ങളുള്ള ബോര്‍ഡര്‍ സെക്യൂരിറ്റി കമ്മാന്‍ഡ് തയ്യാറാക്കുന്നത് ഇതിന്റെ ഭാഗമാണെന്ന് വക്താവ് അവകാശപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.