ജിപിമാര്‍ ശ്രമകരമായ ജോലിയാണ് ചെയ്യുന്നത്. രോഗികള്‍ക്ക് ആവശ്യത്തിന് സമയം നല്‍കിവരുമ്പോഴേക്കും വളരെ ബുദ്ധിമുട്ടിലാകുന്നു, ഇതിന്റെ സമ്മര്‍ദം നേരിടുന്നു എന്നൊക്കെയാണ് ജിപിമാരുടെ പരാതി. എന്നാല്‍ രോഗികള്‍ എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീരുന്നതിന് മുന്‍പ് തന്നെ ഇവരെ പുറത്താക്കുന്ന ജിപിമാര്‍ രോഗികളെ അപകടത്തിലാക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന സര്‍വ്വെ വെളിപ്പെടുത്തുന്നത്.
ഫാമിലി ഡോക്ടറുമായുള്ള അവസാന അപ്പോയിന്റ്‌മെന്റില്‍ എല്ലാ കാര്യങ്ങളും, അല്ലെങ്കില്‍ മിക്ക വിഷയങ്ങളും സംസാരിക്കാന്‍ കഴിഞ്ഞുവെന്ന് പറയുന്നത് 51% മുതിര്‍ന്നവരാണ്. പ്രായമേറുന്ന ജനസംഖ്യയെ സംബന്ധിച്ച് 10 മിനിറ്റ് അപ്പോയിന്റ്‌മെന്റ് വളരെ ഹൃസ്വമാണെന്നാണ് മിക്കവരും കരുതുന്നത്. വിവിധ രോഗാവസ്ഥകള്‍ വെച്ച് ജീവിക്കുന്നവരുടെ എണ്ണമേറുമ്പോള്‍ സ്ഥിതി മോശമാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
ഒരു ജിപിയെ കാണാനായി ചാടിക്കടക്കേണ്ടി വരുന്നതും, പരിചരണത്തിനായി വേണ്ടിവരുന്ന വലിയ കാത്തിരിപ്പും പൊതുജനങ്ങളെ മടുപ്പിക്കുന്നതായി ഇപ്‌സോസ് സര്‍വ്വെ വ്യക്തമാക്കുന്നു. തിരക്കുപിടിച്ച് അപ്പോയിന്റ്‌മെന്റ് പൂര്‍ത്തിയാക്കുന്നതും, ഓണ്‍ലൈന്‍ ബുക്കിംഗ് സിസ്റ്റത്തിലേക്ക് ചുവടുമാറുന്നതും സര്‍ജറിയിലേക്ക് വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന നിലപാടാണ് പ്രായമായ ആളുകളില്‍ സൃഷ്ടിക്കുന്നതെന്ന് പേഷ്യന്റ് ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇതുമൂലം നിരവധി ആളുകള്‍ ജിപിമാരെ കാണുന്നതിന് പകരം, എ&ഇയെ സമീപിക്കുകയോ, സ്വയം മരുന്ന് കഴിക്കുകയോ ചെയ്യുകയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്പിലെ ഏറ്റവും ഹൃസ്വമായ ജിപി കണ്‍സള്‍ട്ടേഷന്‍ സമയം യുകെയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാരുടെ ക്ഷാമമാണ് ഇതില്‍ വലിയൊരു കാരണമായി മാറുന്നത്.