വരുന്ന ബജറ്റില്‍ നികുതി വര്‍ദ്ധിപ്പിക്കുകയും, ചെലവഴികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് ലേബര്‍ ഗവണ്‍മെന്റി ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് ആധാരമാക്കുന്നത് ടോറി ഭരണകാലത്ത് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ നികുതി വര്‍ദ്ധനയ്ക്ക് കാരണമായ ഈ ധനക്കമ്മിയുടെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ ട്രഷറി തയ്യാറാകുന്നുമില്ല.
ജൂലൈയിലെ തെരഞ്ഞെടുപ്പ് കാലം മുതല്‍ തന്നെ കീര്‍ സ്റ്റാര്‍മറും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ഈ വാദം ഉയര്‍ത്തുന്നുണ്ട്. ഇതോടെ അടുത്ത മാസം നികുതി വര്‍ദ്ധനവിനും, ചെലവഴിക്കല്‍ വെട്ടിക്കുറയ്ക്കാനും വഴിയൊരുങ്ങുന്നുവെന്ന് ആശങ്കയും വര്‍ദ്ധിച്ചു. എന്നാല്‍ പറയപ്പെടുന്ന ധനക്കമ്മിയെ കുറിച്ച് വിവരങ്ങള്‍ പരസ്യമാക്കാന്‍ ട്രഷറി തയ്യാറല്ല.
പൊതുമേഖലയുടെ ശമ്പളവര്‍ദ്ധനവിന് 9.4 ബില്ല്യണ്‍ പൗണ്ട് നല്‍കുന്നതും, ഹൗസിംഗ് മേഖലയിലെ ചെലവും, അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യാനുള്ള ചെലവും മാത്രമാണ് ഇവര്‍ പരസ്യമാക്കുന്നത്. സമ്പൂര്‍ണ്ണ കണക്കുകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമങ്ങള്‍ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
21.9 ബില്ല്യണ്‍ പൗണ്ടിന്റെ കണക്കുകളില്‍ സംശയം വേണ്ടെന്നാണ് ട്രഷറി വക്താവ് മറുപടി നല്‍കിയത്. ധനക്കമ്മിയെ കുറിച്ചുള്ള പ്രസ്താവനകള്‍ ഭയം ജനിപ്പിച്ചതായി മുന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ക്കും, ബിസിനസ്സുകള്‍ക്കും, നിക്ഷേപകര്‍ക്കും ഇടയില്‍ ഭയവും, അനിശ്ചിതാവസ്ഥയുമാണ് ഇത് നല്‍കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.