CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 36 Minutes 49 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപനം സെപ്തംബര്‍ 17 ന് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് നിര്‍വ്വഹിക്കും

സെപ്തംബര്‍ 17ാം തിയതി വൈകീട്ട് 8.15 ന് മിഷന്‍ പ്രഖ്യാപനം നടത്തും.

ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഇത് പ്രാര്‍ത്ഥനാ നിമിഷം. ഗ്ലോസ്റ്ററിലെ സെന്റ് മേരീസ് മിഷന്‍ പ്രഖ്യാപനം സെപ്തംബര്‍ 17ന് സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാവ്  റാഫേല്‍ തട്ടില്‍ നിര്‍വ്വഹിക്കും. ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചര്‍ച്ചിന് ഇത് ശുഭ മുഹൂര്‍ത്തമാണ്. മിഷന്‍ ആയി പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തത്തിനായി മുഴുവന്‍ വിശ്വാസ സമൂഹവും കാത്തിരിക്കുകയാണ്. 

സെപ്തംബര്‍ 17ാം തിയതി വൈകീട്ട് 8.15 ന് മിഷന്‍ പ്രഖ്യാപനം നടത്തും. 7.15 ഓടെ തന്നെ വിശുദ്ധ കുര്‍ബാന ആരംഭിക്കും. രൂപതാ വൈസ് ചാന്‍സലര്‍ ഫാ ഫാന്‍സ്വാ പത്തില്‍ കുര്‍ബാന അര്‍പ്പിക്കും. പിന്നീട് പിതാവ് മാര്‍ റാഫേല്‍ തട്ടിലിനേയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിനേയും ആനയിക്കും. അഭിവന്ദ്യ പിതാവ് മാര്‍ റാഫേല്‍ തട്ടില്‍ മിഷന്‍ പ്രഖ്യാപനം നടത്തും.

ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചടങ്ങുകള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കും.ഏവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലും  കൈക്കാരന്മാരായ ബാബു അളിയത്തും ആന്റണിയും അറിയിച്ചു. രണ്ട് പിതാക്കന്മാരേയും സ്വീകരിക്കാന്‍ വലിയ ഒരുക്കമാണ് വിശ്വാസികള്‍ നടത്തിയിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.