CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 31 Minutes 46 Seconds Ago
Breaking Now

സൂപ്പര്‍താരത്തോട് ഭ്രാന്തമായ ആരാധന; താരത്തിന്റെ വീട്ടില്‍ വേലക്കാരിയായി മന്ത്രിപുത്രി കഴിഞ്ഞത് 20 ദിവസം

1990-കളിലെ ഏറ്റവും ജനപ്രിയനായ ബോളിവുഡ് താരമായിരുന്നു ഗോവിന്ദ. വലിയൊരു ഫാന്‍ ബേസ് തന്നെ ഗോവിന്ദയ്ക്ക് ഉണ്ടായിരുന്നു. മാത്രവുമല്ല നിരവധി സ്ത്രീകള്‍ അക്കാലത്ത് ഗോവിന്ദയുടെ വീട്ടിന് ചുറ്റും സിനിമാ സെറ്റുകള്‍ക്കും പുറത്ത് സ്ത്രീകള്‍ തടിച്ചുകൂടുന്നതും പതിവായിരുന്നു. ഇപ്പോഴിതാ ഗോവിന്ദയുടെ ഭാര്യ സുനിത ഞെട്ടിക്കുന്ന ഒരുവെളിപ്പെടുത്തലുമായാണ് രംഗത്തെത്തിയിട്ടുള്ളത്.

1990-കളില്‍ ഗോവിന്ദയുടെ കടുത്ത ആരാധികയായിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നുവെന്നും ഇവര്‍ വീട്ടുജോലിക്കാരിയായി അഭിനയിച്ച് 20 ദിവസം ഗോവിന്ദയുടെ വീട്ടിനുള്ളില്‍ താമസിച്ചുവെന്നുമാണ് ഗോവിന്ദയുടെ ഭാര്യ സുനിത വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അതിലെ ഞെട്ടിക്കുന്ന യാഥാര്‍ഥ്യമെന്തെന്നാല്‍ ആ കടുത്ത ആരാധികയായ യുവതി യഥാര്‍ത്ഥത്തില്‍ ഒരു മന്ത്രിയുടെ മകളായിരുന്നു.

ടൈംഔട്ട് വിത്ത് അങ്കിത് എന്ന പോഡ്കാസ്റ്റിലാണ് സുനിത ഗോവിന്ദ സിനിമ രംഗത്ത് സജീവമായ കാലത്തുണ്ടായ ആരാധകരുടെ ശല്യം സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പങ്കുവച്ചത്. ഒരു വീട്ടുജോലിക്കാരിയെന്ന രീതയില്‍ ഒരു ആരാധിക വീട്ട് ജോലിക്ക് വന്നു. അവള്‍ ഏകദേശം 20-22 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. അവള്‍ ഒരു നല്ല കുടുംബത്തില്‍ നിന്നുള്ളവളാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായി.

അന്ന് താന്‍ ചെറുപ്പമായിരുന്നുവെന്നും തനിക്ക് സംശയം തോന്നിയെന്നും സുനിത പറയുന്നു. അവള്‍ വളരെ വൈകിയും എഴുന്നേറ്റു ഗോവിന്ദനെ കാത്തുനില്‍ക്കാറുണ്ടായിരുന്നു. അത് എന്നെ ഞെട്ടിച്ചു. അങ്ങനെ ഒരിക്കല്‍ ഞാന്‍ അവളുടെ പശ്ചാത്തലം വിശദമായി അന്വേഷിച്ചു. ചില സത്യങ്ങള്‍ ഞാന്‍ കണ്ടെത്തി. ഒടുവില്‍, അവള്‍ ഏതോ മന്ത്രിയുടെ മകളാണെന്ന് ഞങ്ങള്‍ മനസിലാക്കിയെന്നാണ് സുനിത പറഞ്ഞത്.

ഇതെല്ലാം വച്ച് ചോദ്യം ചെയ്തപ്പോള്‍ അവള്‍ കരയുകയും താന്‍ ഗോവിന്ദയുടെ ആരാധികയാണെന്ന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവളുടെ അച്ഛന്‍ വന്നു, നാല് കാറുകളുടെ അകമ്പടിയോടെയാണ് മകള കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ എത്തിയത്. ഗോവിന്ദയ്ക്ക് അക്കാലത്തുണ്ടായ ഫോളോവേര്‍സ് ഇത്തരത്തിലാണ്. ചിലപ്പോള്‍ ഇന്നത്തെ വന്‍ താരങ്ങള്‍ക്ക് പോലും ഇത്രയും വൈല്‍ഡ് ഫാന്‍സ് കാണില്ലെന്നം സുനിത പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.