CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 34 Minutes 13 Seconds Ago
Breaking Now

ബാലചന്ദ്ര മേനോന്‍ ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചു, ഗുരുതര ആരോപണങ്ങളുമായി നടി

ബാലചന്ദ്ര മേനോന്‍ ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചതായി ലൈഗികാതിക്രമ പരാതി നല്‍കിയ നടി. പ്രത്യേക അന്വേഷണസംഘത്തിനാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. ദുബായില്‍ ജോലി ചെയ്തിരുന്ന തന്നെ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

'ദേ ഇങ്ങോട്ട് നോക്ക്യേ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നത്. അമ്മയ്‌ക്കൊപ്പമാണ് ലൊക്കേഷനില്‍ എത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഹോട്ടലില്‍ തങ്ങി. അന്ന് ബാലചന്ദ്ര മേനോന്റെ ജന്മദിന പാര്‍ട്ടിയായിരുന്നു. ഇതിന് ശേഷം കഥ പറയാന്‍ മുറിയിലേക്ക് വിളിച്ചു.

മുറിയില്‍ എത്തുമ്പോള്‍ ഒരു പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഇതോടെ താന്‍ ദേഷ്യപ്പെട്ട് തന്റെ മുറിയിലേക്ക് പോയി. പിറ്റേന്ന് രാത്രിയും ബാലചന്ദ്ര മേനോന്‍ മുറിയിലേക്ക് വിളിച്ചു. ചെല്ലുമ്പോള്‍ മൂന്ന് സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. അവിടെ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി.

പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്ര മേനോന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു. ഗ്രൂപ്പ് സെക്സിന് നിര്‍ബന്ധിച്ചു. ഒരു വിധത്തിലാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നു. ഇതേ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജയസൂര്യക്കെതിരെയും ഇവര്‍ പരാതി നല്‍കിയിരുന്നു.

പുറത്ത് പറഞ്ഞാല്‍ ചിത്രീകരിച്ച സിനിമാ രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഭീഷണിപ്പെടുത്തി. ഭയന്നാണ് പരാതി നല്‍കാന്‍ ഇതുവരെ തയ്യാറാകാതിരുന്നത് എന്നാണ് നടി പരാതിയില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.