CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 15 Seconds Ago
Breaking Now

കീരിക്കാടന്‍ ജോസിന്' വിട നല്‍കാന്‍ നാട്; നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച  പ്രമുഖ  ചലച്ചിത്ര നടന്‍ മോഹന്‍ രാജിന്റെ സംസ്‌കാരം ഇന്ന് നടക്കും. തിരുവനനന്തപുരം കാഞ്ഞിരംകുളത്തെ തറവാട് വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം . ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു മോഹന്‍ രാജിന്റെ മരണം.

കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ മോഹന്‍ രാജ്  300 ലേറെ  ചിത്രങ്ങളില്‍ വേഷമിട്ടു.ആറാംതമ്പുരാന്‍, ചെങ്കോല്‍, നരസിംഹം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ രാജ് സിനിമയിലെത്തുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.