CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 46 Minutes 18 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപത റീജിയണല്‍ ബൈബിള്‍ കലോത്സവത്തിന് തുടക്കമായി ; ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുക ഒക്ടോബര്‍ 19-ന്

ബിര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വര്‍ഷത്തെ  ബൈബിള്‍ കലോത്സവത്തിന്റെ റീജിയണല്‍ മത്സരങ്ങള്‍ക്ക് തുടക്കമായി . ഏറ്റവും കൂടുതല്‍ റീജിയണല്‍ മത്സരങ്ങള്‍ നടക്കുക ഒക്ടോബര്‍ 19-ന് ആണ് . രൂപതയിലെ വിവിധ റീജിയണുകളിലെ സിറോ മലബാര്‍ പ്രോപ്പസേഡ് മിഷന്‍ , മിഷന്‍ ,ഇടവകകള്‍ എന്നിവിടങ്ങളില്‍നിന്നുമുള്ള മത്സരാര്ഥികളാണ് റീജിയണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുക . ഓരോ കലോത്സവമത്സരങ്ങളും വിശ്വാസ പഠനത്തിലൂടെയുള്ള കലാപരിശീലനത്തിനും വിശുദ്ധ ഗ്രന്ഥങ്ങളോടുള്ള അടുപ്പത്തിനും പുതു തലമുറയെ പ്രാപ്തരാക്കുന്നതിനുള്ള ഒരു മഹത്തായ അവസരമാണ്.

ലണ്ടന്‍, പ്രെസ്റ്റണ്‍, റീജിയണുകളിലെ മത്സരങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി. ബാക്കിയുള്ള റീജിയനുകളിലെ മത്സരങ്ങള്‍ വരും ദിവസങ്ങളില്‍ നടത്തപ്പെടും . ഒക്ടോബര്‍ 26 ന് റീജിയണല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകും . റീജിയണല്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികളും ടീമുകളുമായിരിക്കും രൂപത മത്സരത്തിന് യോഗ്യത നേടുക . നവംബര്‍ 16 ന് സ്‌കെന്തോര്‍പ്പില്‍ വച്ചാണ് രൂപതാ മത്സരങ്ങള്‍ ന ടത്തപ്പെടുന്നത്  ഇതിനുള്ള ഒരുക്കങ്ങള്‍   ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റ്പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.