CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 28 Seconds Ago
Breaking Now

സ്‌കൂളിലെത്താന്‍ വൈകിയ അധ്യാപിക കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി ; നടപടി

അധ്യാപികയുടെ പ്രതികരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

സ്‌കൂളിലെത്താന്‍ വൈകിയ അധ്യാപിക കാറില്‍ ഇരുന്ന് ഓണ്‍ലൈനില്‍ ഹാജര്‍ രേഖപ്പെടുത്തി. പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ അച്ചടക്ക നടപടി. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, രണ്ട് ദിവസത്തിനുള്ളില്‍ ഔദ്യോഗിക പ്രതികരണം അയയ്ക്കാനും ആവശ്യപ്പെട്ടു.

അധ്യാപികയുടെ പ്രതികരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂര്‍ ബ്ലോക്കിലാണ് സംഭവം. രേണു കുമാരി എന്നാണ് അധ്യാപികയുടെ പേര്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) യോഗേഷ് കുമാറാണ് അധ്യാപികയ്ക്ക് നോട്ടീസ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബീഹാറിലെ വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ മര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം  എല്ലാ അധ്യാപകരും അവരുടെ ദൈനംദിന ഹാജര്‍ ഇ-ശിക്ഷാകോഷ് ആപ്ലിക്കേഷന്‍ വഴി രേഖപ്പെടുത്തണം. ഇതിനായി അധ്യാപകര്‍ സ്‌കൂള്‍ പരിസരത്ത് നില്‍ക്കുന്ന സെല്‍ഫി എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യുകയും വേണം. എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ രേണു കുമാരി, കാറില്‍ ഇരുന്നാണ് തന്റെ ഹാജര്‍ രേഖപ്പെടുത്തിയത്. ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുകയും ഇവര്‍, ഹാജര്‍ രേഖപ്പെടുത്തിയ സമയം സ്‌കൂളിലില്ലായിരുന്നെന്ന് കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തില്‍ ഇവര്‍ ഏതാണ്ട് ഏട്ട് ദിവസത്തോളം സമാനമായ രീതിയിലാണ് ഹാജര്‍ രേഖപ്പെടുത്തിയതെന്നും കണ്ടെത്തി. തുടര്‍ന്നാണ് അധ്യാപികയ്‌ക്കെതിരെ നടപടിയെടുത്തത്.




കൂടുതല്‍വാര്‍ത്തകള്‍.