CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 57 Minutes 46 Seconds Ago
Breaking Now

ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോള്‍ ഹിസ്റ്ററി തെളിവായി നല്‍കിയ ഭര്‍ത്താവിനോട് മദ്രാസ് ഹൈക്കോടതി

മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നല്‍കിയ മൊബൈല്‍ കോള്‍ രേഖകള്‍ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി

സ്വകാര്യത ഒരു മൗലികാവകാശമെന്നും അതില്‍ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉള്‍ക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകള്‍ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് നല്‍കിയ മൊബൈല്‍ കോള്‍ രേഖകള്‍ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓര്‍മ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.

തെളിവുകള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ കോടതികള്‍ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ ഇതിനു മുന്‍പ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷന്‍ 14 പ്രകാരം കുടുംബ കോടതികള്‍ക്ക് അസ്വീകാര്യമായ തെളിവുകള്‍ സ്വീകരിക്കാന്‍ അനുവദിക്കുന്നു. കുടുംബ കോടതിക്ക് നല്‍കിയിട്ടുള്ള വിവേചനാധികാരം കോടതികള്‍ക്ക് സ്വന്തം നിലയില്‍ ഒഴിവാക്കലുകള്‍ വരുത്തുവാനും കഴിയില്ല. ക്രിമിനല്‍ കേസുകളില്‍ നിയമവിരുദ്ധമായി ലഭിച്ച തെളിവുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 94-ാമത് റിപ്പോര്‍ട്ടും ജസ്റ്റിസ് സ്വാമിനാഥന്‍ പരാമര്‍ശിച്ചു.

വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികള്‍ക്ക് പരസ്പര വിശ്വാസവും ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. വിവാഹ ബന്ധത്തില്‍ ആയിരിക്കവേ ഒരാള്‍ മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നത് ദാമ്പത്യ ജീവിതത്തിന്റെ ഘടനയെ നശിപ്പിക്കുന്നു.

സ്ത്രീകള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. സ്വകാര്യതാ അവകാശങ്ങള്‍ ലംഘിച്ച് ശേഖരിച്ച തെളിവുകള്‍ സ്വീകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹര്‍ജി പരിഗണിക്കവെയാണ് കോടതി നീരിക്ഷണം.

 




കൂടുതല്‍വാര്‍ത്തകള്‍.