CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 9 Seconds Ago
Breaking Now

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സിനിമാ നടിക്ക് ക്ഷേത്രത്തില്‍ വിഐപി ദര്‍ശനം ; വിമര്‍ശനം

ഒക്ടോബര്‍ 31നാണ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ പ്രസിദ്ധമായ ഹസനാംബ ക്ഷേത്രത്തില്‍ രന്യ റാവു ദര്‍ശനത്തിനെത്തിയത്

ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ കന്നഡ നടി രന്യ റാവുവിന് ക്ഷേത്രത്തില്‍ വിഐപി ദര്‍ശനം. പിതാവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ക്ഷേത്രത്തിലെത്തിയ നടിക്ക് വിഐപി പരിഗണന നല്‍കിയത് വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

ഒക്ടോബര്‍ 31നാണ് കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ പ്രസിദ്ധമായ ഹസനാംബ ക്ഷേത്രത്തില്‍ രന്യ റാവു ദര്‍ശനത്തിനെത്തിയത്. രണ്ടാനച്ഛനും വിരമിച്ച ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവും കുടുംബാംഗങ്ങളും നടിക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിലെത്തിയ ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവാദം രാഷ്ട്രീയ പോരിലേക്ക് എത്തിയത്. വിഐപി പരിഗണനയോടെ നടി ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി എംഎല്‍സി സി.ടി. രവി രംഗത്തെത്തി. സര്‍ക്കാരിന്റെ കാഴ്ചപ്പാടില്‍ രന്യ റാവു ഒരു വിഐപിയായിരിക്കാമെന്നും അതുകൊണ്ടാകാം അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതെന്നും അദ്ദേഹം പരിഹസിച്ചു.

2025 മാര്‍ച്ചിലാണ് 14.2 കിലോ സ്വര്‍ണവുമായി രന്യ റാവു അറസ്റ്റിലായത്. ഇതില്‍ കുറച്ച് സ്വര്‍ണം നടി ധരിച്ചിരുന്ന നിലയിലും ബാക്കി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ കടത്തുന്ന സംഘത്തിന്റെ ഭാഗമാണ് നടിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഒരു കിലോ സ്വര്‍ണം കടത്തുന്നതിന് അഞ്ച് ലക്ഷം രൂപ വരെ കമ്മിഷന്‍ ലഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.