CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 42 Minutes Ago
Breaking Now

100 കോടിയുടെ കൈക്കൂലി കേസ്; തമിഴ്‌നാട് മുന്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷ് ജയിലില്‍

നവംബര്‍ 6 വരെ അന്‍പില്‍ മഹേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

100 കോടി രൂപയുടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മുന്‍ വിദ്യാഭ്യാസ മന്ത്രി അന്‍പില്‍ മഹേഷിനെ ജയിലില്‍ അടച്ചു. നവംബര്‍ 6 വരെ അന്‍പില്‍ മഹേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ചെന്നൈ പുഴല്‍ ജയിലിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരത്തിനായി പാര്‍ട്ടി ഫണ്ടെന്ന പേരില്‍ കോഴ വാങ്ങിയെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ടിവികെ പക പോക്കുന്നുവെന്നാണ് ഡിഎംകെയുടെ വിമര്‍ശനം. മഹേഷിന്റെ മുന്‍കൂര്‍ ജാമ്യഅപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

പിന്നാലെ ചെന്നൈയിലെ അപാര്‍ട്‌മെന്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മഹേഷിനെ, സിറ്റി പൊലീസ് കമ്മീഷണരുടെ ഓഫീസില്‍ എത്തിച്ചു. മുന്‍ എംഎല്‍എ അടക്കം 2 ഡിഎംകെ നേതാക്കള്‍ വഴി ഇരുന്നുറോളം സ്‌കൂള്‍ മാനേജമെന്റില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. സ്റ്റാലിന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മഹേഷ് ഉദയനിധിയുടെ അടുത്ത സുഹൃത്തണ്. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട്, സ്റ്റാലിന്‍ രാഷ്ട്രീയം മതിയാക്കണമെന്ന് ടിവികെമന്ത്രി രാജ്മോഹന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.