ഇടുക്കി മൂലമറ്റം സ്വദേശി ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്‍ (49) യുകെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ അന്തരിച്ചു. ഏതാനും നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീയല്‍സ് സര്‍വീസസില്‍ ഓഫീസറായിരുന്നു. സംസ്‌കാരം ബെല്‍ഫാസ്റ്റിലായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ ഷിനി ജോണ്‍ (ബെല്‍ഫാസ്റ്റ് മാറ്റര്‍ ആശുപത്രി)
മക്കള്‍ ബിയോണ്‍ ബിനോയ്,ഷാന ബിനോയ്, ഫ്രെയാ ബിനോയ്
രണ്ടു പതിറ്റാണ്ട് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ബിനോയ് സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഈ വിയോഗത്തില്‍ കടുത്ത വേദനയിലാണ് പ്രിയപ്പെട്ടവര്‍.