CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 22 Minutes 26 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത കുടുംബങ്ങള്‍ക്കായി നടത്തിയ ദൈവശാസ്ത്ര ക്വിസ് മത്സരം 'ഉര്‍ഹ 2024 'ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

ബിര്‍മിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍  രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന  ദൈവശാസ്ത്ര  വര്‍ഷത്തോടനുബന്ധിച്ച് കുടുംബങ്ങള്‍ക്കായി  നടക്കുന്ന ദൈവ ശാസ്ത്ര  ക്വിസ് മത്സരങ്ങളുടെ ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു  ഇടവക/ മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലത്തില്‍  നടന്ന വാശിയേറിയ മത്സരങ്ങള്‍ക്ക് ശേഷം റീജിയണല്‍ തലങ്ങളില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഫൈനലിസ്റ്റുകളായി 40   കുടുംബങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് . രൂപതയുടെ രണ്ടാം പഞ്ച വത്സര അജപാലന പദ്ധതിയില്‍ ആചരിക്കുന്ന ദൈവശാസ്ത്ര വര്‍ഷത്തില്‍  രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം   കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും , സഭയുടെ ദൈവശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകല്‍  കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടി  സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിന്റെ ഫൈനല്‍ മത്സരം ദൈവശാസ്ത്ര വര്‍ഷത്തിന്റെ സമാപനം കുറിക്കുന്ന നവമ്പര്‍ മുപ്പതാം തീയതി ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ വച്ച്  ലൈവ് ആയിട്ടാണ് നടക്കുക . രൂപതാ തല മത്സരത്തില്‍  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും നല്‍കും .രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിജയികള്‍ക്കും ,ഫൈനലിസ്റ്റുകള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും .  ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളെയും ഉള്‍പ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളാകുന്ന ആറ്  ടീമുകളാണ്  ലൈവ് ഫൈനല്‍  മത്സരത്തില്‍ പങ്കെടുക്കുന്നത് . മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപത യുടെ ഔദ്യോഗിക യു ട്യൂബ് , സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂടിയും സംപ്രേക്ഷണം ചെയ്യും . മുപ്പതാം തീയതി നടക്കുന്ന ക്വിസ് മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാതായി പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അറിയിച്ചു . 

 

 

 

ഷൈമോന്‍ തോട്ടുങ്കല്‍

https://mail.google.com/mail/u/0/#inbox/FMfcgzQXKDZppJwCgjGVtZNxrQLzkTsx?projector=1&messagePartId=0.2




കൂടുതല്‍വാര്‍ത്തകള്‍.